ലേഖനശിലയിലായ് ആരോ വരച്ചിട്ട
പൂജ്യത്തെ നോക്കി ഒന്നു
വിതുമ്പിഞാൻ
പൂജ്യമെന്നാൽവെറുംപൂജ്യമെ
ന്നോർത്തോർത്തോരു
മിഴിനീർക്കണമാ ശിലയിൽ പതിക്കവേ,
അമ്മതൻ മുത്ത
മുണർത്തി എൻചേതന
ചൊല്ലി എന്നമ്മ, മകനേ,പൂജ്യമെന്നാൽ
വെറും ശൂന്യമല്ല
പൂജ്യനീയവുമാവാം
ഉയിർത്തെഴുന്നേറ്റു ഞാൻ
കണ്ടു ശൂന്യമാം പൂജ്യങ്ങളേറെ
ഇംഗ്ലീഷു പഠിച്ചില്ല ഇംഗ്ലണ്ടിൽ പോയില്ല
മൃതയാം അവനിയെ കണ്ടു ഞാൻ
കണ്മുന്നിലായ്
ഗ്രീഷ്മ താപത്താൽ ക്ഷയിച്ചു
വിണ്ടൊരാ ക്ഷിതിതൻ തേങ്ങൽ
കാതോർത്തു ഞാൻ
പാതിവെന്തൊരാ പ്രാണനിൽ പ്രാണൻ
പകർന്നു തുടിക്കുമൊരു
ജീവനെക്കണ്ടു ധരിത്രി തൻ
സേവകനായി ഞാൻ
ലേഖനശിലയിലെ പൂജ്യത്തെ
ഓർത്തൊരു നറു പുഞ്ചിരി തൂകി
കൃതാർത്ഥനായ്