Logo Below Image
Tuesday, June 24, 2025
Logo Below Image
Homeകായികംപരമ്പര ഇന്ത്യക്ക്: സിംബാബ്‌വെക്കെതിരെ 10 വിക്കറ്റ് ജയം.

പരമ്പര ഇന്ത്യക്ക്: സിംബാബ്‌വെക്കെതിരെ 10 വിക്കറ്റ് ജയം.

ഹരാരെ; സിംബാബ്‌വെക്കതിരായ ടി20 പരമ്പര ഇന്ത്യക്ക്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 3-1നു സ്വന്തമാക്കുകായിരുന്നു.ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ സുഭ്മാന്‍ ഗില്‍, യശ്വസി ജയ്സ്വാള്‍ എന്നിവര്‍ അര്‍ധ സെഞ്ച്വറിയുമായി കളം നിറഞ്ഞു. യശസ്വി 53 പന്തില്‍ 93 റണ്‍സെടുത്തു. രണ്ട് സിക്സും 13 ഫോറുകളുമായിരുന്നു ഇന്നിങ്സില്‍. ഗില്‍ 39 പന്തില്‍ ആറ് ഫോറും രണ്ട് സിക്സും സഹിതം 58 റണ്‍സ് കണ്ടെത്തി.

നാലാം ടി20യില്‍ പത്ത് വിക്കറ്റിന്റെ ആധികാരിക വിജയമാണ് ടീം ഇന്ത്യ നേടിയത്. 153 റണ്‍സ് വിജയ ലക്ഷ്യം ഇന്ത്യ വെറും 15.2 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 156 റണ്‍സെടുത്തു മറികടന്നു. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുത്തു.

ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മികച്ച തുടക്കമാണ് സിംബാബ്വെയ്ക്ക് ലഭിച്ചത്. ഓപ്പണര്‍മാരായ വെസ്ലി മധേവര (25), തദിവന്‍ഷെ മരുമാനി (32) എന്നിവര്‍ പിടിച്ചു നിന്നു. പിന്നീടെത്തിയവരില്‍ ക്യാപ്റ്റന്‍ സികന്ദര്‍ റാസ മാത്രമാണ് തിളങ്ങിയത്. താരമാണ് ടോപ് സ്‌കോറര്‍.

ഇന്ത്യന്‍ ബൗളിങിനെ റാസ കടന്നാക്രമിച്ചു. താരം 28 പന്തില്‍ മൂന്ന് സിക്‌സും രണ്ട് ഫോറും സഹിതം 46 റണ്‍സെടുത്തു.ഇന്ത്യക്കായി ഖലീല്‍ അഹമദ് രണ്ട് വിക്കറ്റെടുത്തു. ഇന്ത്യക്കായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ തുഷാര്‍ ദേശ്പാണ്ഡെ ഒരു വിക്കറ്റെടുത്തു. വാഷിങ്ടന്‍ സുന്ദര്‍, അഭിഷേക് ശര്‍മ, ശിവം ദുബെ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.മൂന്നോവറില്‍ 30 റണ്‍സാണ് തുഷാര്‍ വഴങ്ങിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ