കോട്ടയ്ക്കൽ.:- പടിഞ്ഞാറേത്തോടിനോടു ചേർന്ന, നഗരസഭാ ഉദ്യാനപാതയുടെ സ്ലാബിന്റെ തകർന്ന അടിഭാഗം നവീകരിക്കാൻ ഉടൻ വിശദമായ എസ്റ്റിമേറ്റ് തയാറാക്കും. തോട്ടിലെ വെള്ളം കുറയുന്നമുറയ്ക്കു ഈവശം പുതുക്കിപ്പണിയാനും തീരുമാനമായി. സ്ലാബ് തകർന്നതിന്റെ ചിത്രം ഇന്നലെ മനോരമ പ്രസിദ്ധീകരിച്ചതിനെത്തുടർന്ന് അധ്യക്ഷ ഡോ.കെ.ഹനീഷയുടെ നേതൃത്വത്തിൽ നഗരസഭാധികൃതർ സ്ഥലത്ത് പരിശോധന നടത്തി.
എൻജിനീയർ ഹുസൈൻ, ഓവർസീയർ അൻവർ, സ്ഥിരസമിതി അധ്യക്ഷരായ പി.ടി.അബ്ദു, പി.സരള, പി.റംല, മറ്റു കൗൺസിലർമാർ തുടങ്ങിയവർ നഗരസഭാധ്യക്ഷയ്ക്കൊപ്പം ഉണ്ടായിരുന്നു.
പ്രഭാത, സായാഹ്ന സവാരിക്കായി ഒട്ടേറെ ആളുകൾ ഈ പാത ഉപയോഗിക്കുന്നുണ്ട്. 10 വർഷം മുൻപാണ് കാവതികളം നടവരമ്പുമുതൽ പാലപ്പുറവരെ അര കിലോമീറ്ററോളം നീളത്തിൽ നഗരസഭ ഉദ്യാനപാത ഒരുക്കിയത്.