Saturday, December 28, 2024
Homeനാട്ടുവാർത്തരക്തദാനം മഹാദാനം

രക്തദാനം മഹാദാനം

കോട്ടയ്ക്കൽ.–രക്തദാനം നടത്തി ജീവകാരുണ്യ പ്രവർത്തനത്തിൽ മാതൃകയായി സ്റ്റാൻഡിലെ ബസ് ജീവനക്കാരും ടൗണിലെ ഓട്ടോ തൊഴിലാളികളും. കോട്ടയ്ക്കൽ – പെരിന്തൽമണ്ണ റൂട്ടിലോടുന്ന ബസുകളിലെ ജീവനക്കാർ രൂപീകരിച്ച ചാരിറ്റി ഗ്രൂപ്പിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായാണ് പെരിന്തൽമണ്ണ ഗവ.ആശുപത്രിയിലേക്കു രക്തം ദാനം ചെയ്തത്. ബസ്, ഓട്ടോ തൊഴിലാളികൾക്കൊപ്പം വിദ്യാർഥികളും പരിപാടിയിൽ പങ്കാളികളായി.
നഗരസഭാധ്യക്ഷ ഡോ.കെ.ഹനീഷ ഉദ്ഘാടനം ചെയ്തു.

25 വർഷത്തോളം കോട്ടയ്ക്കൽ – പെരിന്തൽമണ്ണ റൂട്ടിൽ മാതൃകാപരമായി ബസോടിച്ച നാക് ബാവ, എആർഎൽ രാജൻ, ഓട്ടോ ഡ്രൈവർ കുട്ടൻ എന്നിവരെ സ്റ്റേഷൻ ഇൻസ്പെക്ടർ അശ്വിത് അനുമോദിച്ചു. എം.സി.കുഞ്ഞിപ്പ, തിരുനിലത്ത് നാസർ, പൂശലാൻ മൊയ്തീൻകുട്ടി, മുഹമ്മദലി, ജയൻ, പി.ടി.ബി.ഗഫൂർ, റാഫി, ഷാജഹാൻ, സൈതലവി, യൂസഫ് തുടങ്ങിയവർ പങ്കെടുത്തു.
– – – – – – – – – –

RELATED ARTICLES

Most Popular

Recent Comments