പത്തനംതിട്ട –വള്ളിക്കോട് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തില്‍ വള്ളിക്കോട് നടുവത്തൊടി പാടശേഖരത്തില്‍ നടന്ന കൊയ്ത്തുത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍ മോഹനന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്് നീതു ചാര്‍ളി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പ്രമോദ്, പ്രസന്ന രാജന്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ മേരി കെ അലക്‌സ്, കൃഷി ഓഫീസര്‍ അനില ടി ശശി, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ ബിജു, കൃഷി അസിസ്റ്റന്റ് ഷിബു രാജേഷ്, പാടശേഖരസമിതി അംഗങ്ങള്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.