കോട്ടയ്ക്കൽ.–സബ് റജിസ്ട്രാർ ഓഫിസിൽ ഭിന്നശേഷിക്കാർക്കു ആവശ്യത്തിനു സൗകര്യങ്ങൾ ഇല്ലെന്നു പരാതി. ജില്ലയിൽ തന്നെ കൂടുതൽ ആളുകൾ ആശ്രയിക്കുന്ന ഓഫിസായിട്ടും അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തിയില്ലെന്നാണു പറയുന്നത്.
റജിസ്ട്രാർ ഓഫിസിനു മുന്നിലായി സംസ്ഥാനപാതയിൽ മഴ പെയ്താൽ വെള്ളക്കെട്ടാണ്. ഇതു താണ്ടിവേണം ഓഫിസ് വളപ്പിലേക്കു കടക്കാൻ. ഓഫിസിലേക്കു പടവുകൾ കയറേണ്ടതിനാൽ ഭിന്നശേഷിക്കാരെ എടുത്തുകൊണ്ടു
പോകേണ്ട സ്ഥിതിയാണ്. റാംപോ മറ്റു സംവിധാനങ്ങളോ ഒരുക്കിയിട്ടില്ല.
നഗരസഭയിലെയും സമീപത്തെ എട്ടോളം പഞ്ചായത്തുകളിലെയും ആളുകൾ ആശ്രയിക്കുന്ന റജിസ്ട്രാർ ഓഫിസ് ഭിന്നശേഷി സൗഹൃദ കാര്യാലയമാക്കി മാറ്റണമെന്നു പറപ്പൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. ഡിസിസി ജനറൽ സെക്രട്ടറി കെ.എ.അറഫാത് ഉദ്ഘാടനം ചെയ്തു. നാസർ പറപ്പൂർ, മാനു ഊരകം, ഖാദർ പങ്ങിണിക്കാട്ട്, രമേശ് നാരായണൻ, മുസ്തഫ ആലച്ചുള്ളി, മാനു ഒതുക്കുങ്ങൽ, പ്രമോദ്, ജാഫർ ആട്ടീരി തുടങ്ങിയവർ പങ്കെടുത്തു.
— – – – – –