കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിന്‍റെ ഭാഗമായ തണ്ണിത്തോട് അടവി ഇക്കോ ടൂറിസം തകർക്കാനുള്ള ശ്രമം ചെറുക്കണം എന്നാവശ്യം ഉന്നയിച്ചു കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ കോന്നി ഡി എഫ് ഒയ്ക്ക് നിവേദനം നൽകി.
തദ്ദേശിയരായ നൂറുകണക്കിന് ആളുകൾക്ക് നേരിട്ടും അല്ലാതെയും തൊഴിൽ ലഭിക്കുക എന്ന ഉദ്ദേശത്തോടുകൂടി ഉമ്മൻ ചാണ്ടി ഗവൺമെൻ്റിൻ്റെ കാലത്ത് അടൂർ പ്രകാശ് റവന്യൂ വകുപ്പ് മന്ത്രിയുടെ ചുമതല വഹിക്കുന്ന കാലത്ത് തുടങ്ങിയ വിനോദസഞ്ചാരികളുടെ ഏറെ പ്രിയപ്പെട്ട പ്രദേശമായ അടവി കുട്ടവഞ്ചി സവാരി കേന്ദ്രം ഉൾപ്പെടെയുള്ള ഇക്കോ ടൂറിസം സെൻ്റർ പൂർണ്ണമായും ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റപ്പെടുന്നതോടുകൂടി സെൻ്റർ അടച്ച് പൂട്ടേണ്ട സാഹചര്യമാണ് ഉള്ളതെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ പറഞ്ഞു.
പൂർണ്ണ തോതിൽ മൊബൈൽ നെറ്റ് വർക്ക് കവറേജ് കിട്ടാതിരിക്കുന്ന പ്രദേശത്തെ പൂർണ്ണതോതിൽ ഓൺലൈൻ സംവിധാനത്തിലേക്ക് കൊണ്ടുവരുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് മനസ്സിലാക്കി അത്തരം നടപടിയിൽ നിന്ന് സെൻ്റ്റിനെ ഒഴിവാക്കണമെന്ന് കാട്ടി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ നിവേദനം നൽകി.