കുണ്ടുകുളം മദ്രസ്സ സ്ഥലം കയ്യേറ്റം: സമസ്ത നേതാക്കൾ സന്ദർശിച്ചു.
– – – – – – –
കുണ്ടുകുളം: ഹിദായത്തുൽ അത്ഫാൽ മദ്രസയുടെ സ്ഥലം 50 ഓളം വരുന്ന എപി സുന്നി പ്രവർത്തകർ കയ്യേറി മതിൽ നിർമ്മാണം ആരംഭിച്ചത് ഹിദായത്തുൽ അത്ഫാൽ മദ്രസ കമ്മിറ്റി അംഗങ്ങൾ വന്നു നീക്കം ചെയതിരുന്നു.
ഈ വിഷയം പല മാധ്യമങ്ങളും തെറ്റായി ആണ് പ്രചരിപ്പിക്കുന്നത്. വർഷങ്ങളായി ഈ വഖഫ് സംബന്ധച്ച തർക്കം കേരള ഹൈക്കോടതിയിൽ ഉൾപ്പെടെ കേസ് നടക്കുകയും നിലവിൽ കേരള വഖഫ് ട്രൈബ്യൂണലിൽ കേസ് നടന്നുകൊണ്ടിരിക്കകയുയമാണ്. കേസ് തീർപ്പാകാതെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി എപി വിഭാഗം പ്രവർത്തകർ സ്ഥലം കയ്യേറി മതിൽ നിർമ്മിക്കുകയായിരുന്നു.അവിടെ ഒരു സംഘർഷം ഉണ്ടാക്കാനാണ് എ പി വിഭാഗം ശ്രമിക്കുന്നത്. മുമ്പ് ഹിദായത്തുൽ അത്ഫാൽ മദ്രസ്സ സ്ഥലം കയ്യേറി കെട്ടിടം നിർമ്മിക്കാൻ എ പി വിഭാഗം ശ്രമിച്ചത് വഖഫ് ബോർഡ് തടഞ്ഞിരിന്നു.
ഇന്നലെ സ്ഥലം കയ്യേറിയുള്ള മതിൽ നിർമ്മാണം ഹിദായത്തുൽ അത് ഫാൽ മദ്രസ്സ കമ്മിറ്റി പ്രവർത്തകർ നിക്കം ചെയ്യുകയായിരുന്നു. കോട്ടക്കൽ പോലീസ് സ്ഥിതി വിലയിരുത്തി നിർമ്മാണം നടത്താൻ പാടില്ലായെന്ന് എ പി വിഭാഗം പ്രവർത്തകരോട് നിർദ്ദേശം നൽകിയതുമാണ് .മറിച്ചുള്ള വാർത്തകൾ ശരിയല്ല. നാട്ടിൽ സമാധാനം തകർക്കുന്ന ഇത്തരം പ്രവർത്തികളിൽ നിന്നും ബന്ധപ്പെട്ടവർ പിൻമാറണമെന്ന് സമസ്ത നേതാക്കളും ഹിദായത്തുൽ അത്ഫാൽ മദ്രസ്സ കമ്മിറ്റി അംഗങ്ങളും ആവശ്യപ്പെട്ടു. സുന്നി യുവജന സംഘം ജില്ലാ ജനറൽ സെക്രട്ടറി സയ്യിദ് കെ കെ എസ് തങ്ങൾ വെട്ടിച്ചിറ, സുന്നി മഹല്ല് ഫെഡറേഷൻ ജില്ലാ ജനറൽ സെക്രട്ടറി സി എച്ച് ത്വയ്യിബ് ഫൈസി, സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ ജനറൽ സെക്രട്ടറി പി കെ അബ്ദുൽ ഖാദർ ഖാസിമി, സുന്നി യുവജന സംഘം സംസ്ഥാന കൗൺസിൽ അംഗം സിദ്ദീഖ് ഫൈസി വാളക്കുളം, റൈഞ്ച് സെക്രട്ടറി അബ്ദുൽ അസീസ് മുസ്ലിയാർ വാളക്കുളം സംഭവ സ്ഥലം സന്ദർശിച്ചു.
– – – –