Friday, December 27, 2024
Homeകേരളംതോമസ് ഐസക്കിനെ ഹൃദയത്തിലേറ്റി പള്ളിയോടങ്ങളുടെ നാട്

തോമസ് ഐസക്കിനെ ഹൃദയത്തിലേറ്റി പള്ളിയോടങ്ങളുടെ നാട്

ആറന്മുള:എൽഡിഎഫ് പത്തനംതിട്ട ലോക്‌സഭ സ്ഥാനാർഥി ഡോ. ടി എം തോമസ് ഐസക്കിനെ ഹൃദയത്തിലേറ്റി പള്ളിയോടങ്ങളുടെ നാട്. ജന മനസിൽ ഇടം നേടി തോമസ് ഐസക്കിന്‍റെ ആറന്മുള മണ്ഡല പൊതുപര്യടനം. എത്തിയ എല്ലാ കേന്ദ്രങ്ങളിലും വലിയ സ്വീകാര്യത നേടിയാണ് പര്യടനം അവസാനിച്ചത്.

രാവിലെ 7.30ന് വള്ളംകുളം വൈഎംഎയിൽ ആരംഭിച്ച പര്യടനം ആരോഗ്യ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ഏബ്രഹാം തോമസ് അധ്യക്ഷനായി സി പി ഐ എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു എൽ ഡി എഫ് നേതാക്കന്മാരായ ചിറ്റയം ഗോപകുമാർ. രാജു ഏബ്രഹാം. വർഗീസ് ജോർജ്. ജേക്കബ് . എ പത്മകുമാർ. ജേക്കബ്ഏബ്രഹാം. അഡ്വ : പീലിപ്പോസ് തോമസ്. അഡ്വ. കെ അനന്തഗോപൻ. പി. ബി സതീഷ് കുമാർ.കെ.ബി ശശിധരൻ പിള്ള. മനോജ് മാധവശ്ശേരിൽ. പി.സി സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.

രാവിലെ സ്ഥാനാർഥി എത്തും മുമ്പ് തന്നെ പ്രവർത്തകരും ജനങ്ങളും കേന്ദ്രത്തിൽ എത്തി. സ്ഥാനാർഥി വന്നിറങ്ങിയതോടെ മുദ്രാവാക്യം വിളിച്ച് പ്രവർത്തകർ വരവേറ്റു. താള മേളങ്ങളുടെ അകമ്പടിയിൽ മുന്നോട്ട് നീങ്ങിയ സ്ഥാനാർഥിയെ വർണകടലാസ് വിതറി ആനയിച്ചു. ചുറ്റും കൂടിയവർ പൂക്കളും പുസ്തകങ്ങളും നൽകി സ്നേഹം പങ്കിട്ടു. പ്രായമായവർ കെട്ടിപ്പിടിച്ച് വിജയം നേർന്നു.

സ്ഥാനാർഥി കടന്ന് ചെന്ന എല്ലാ സ്ഥലങ്ങളിലും വൻ ജനാവലിയാണ് ആധിത്യമരുളിയത്. കല്ലുരുക്കുന്ന ചൂടിലും പ്രിയ സ്ഥാനാർഥിക്ക് വിജയാശംസകൾ നേരാൻ എല്ലാവരും ക്ഷമയോടെ കാത്ത് നിന്നു. കൊച്ച് കുട്ടികൾ മുതൽ പ്രായമായവർ വരെ സ്ഥാനാർഥിയെ വരവേൽക്കാനായി എത്തി. വിവിധ കലാ രൂപങ്ങളും വേഷധാരികളും സ്വീകരണ കേന്ദ്രങ്ങളിൽ ഉത്സവാന്തരീഷം സൃഷ്ടിച്ചു. നടപ്പിക്കിയതും നടപ്പാക്കാൻ ഉദ്ദേശിക്കുന്നതുമായ കാര്യങ്ങൾ സംസാരിച്ച് ഏവരോടും സ്നേഹം പങ്കിട്ട് സ്ഥാനാർഥി ഒരു കേന്ദ്രത്തിൽ നിന്ന് മറ്റൊരിടത്തേയ്ക്ക്. കടന്ന് വന്ന പാതയുടെ ഇരുവശവും നിന്ന് കൈകൾ ഉയർത്തി വിജയം ആശംസിച്ചവരെ തിരിച്ച് അഭിവാദ്യം ചെയ്ത് സ്ഥാനാർഥി കടന്ന് പോയി.

ഇരവിപേരൂർ കോയിപ്രം. തോട്ടപ്പുഴശ്ശേരി. കോഴഞ്ചേരി. നാരങ്ങാനം’മല്ലപ്പുഴ ശ്ശേരി. മെഴുവേലി ആറന്മുള പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി രാത്രി എഴിക്കാട് പര്യടനം സമാപിച്ചു. വിവിധ കേന്ദ്രങ്ങളിൽ കെ സി രാജഗോപാലൻ എം.വി സഞ്ജു. ഡോ: വർഗീസ് ജോർജ്.സാറാ ടീച്ചർ. മാത്യൂസ് ജോർജ്. എസ് നിർമ്മലാദേവി.കുര്യൻ മടയ്ക്കൽ.സി.ശ്രീരാജ്. സുനിതാ കുര്യൻ. ശുശീലാ ഗംഗധരൻ.ചെറിയാൻ ജോർജ് തമ്പു .കെ.ഐ ജോസഫ്. വി.സി.അനിൽ കുമാർ ജോൺസൺ. മാത്യമരോട്ടി മുട്ടിൽ’ ആർ അജയകുമാർ. അഡ്വ സക്കീർ ഹുസൈൻ. ടി.സി വിനോദ്. കെ.എം ഗോപി’രാജൻ വർഗിസ് ‘ സനില സുനിൽ എന്നിവർ സംസാരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments