Sunday, December 22, 2024
Homeകേരളംതദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ്: വോട്ടർപട്ടിക സംക്ഷിപ്ത പുതുക്കൽ

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ്: വോട്ടർപട്ടിക സംക്ഷിപ്ത പുതുക്കൽ

തിരുവനന്തപുരം –തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയുടെ കരട് ജൂൺ 6ന് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. വോട്ടർപട്ടികയുടെ സംക്ഷിപ്ത പുതുക്കൽ നടപടി സംബന്ധിച്ച് ചർച്ച ചെയ്യാനായി വിളിച്ചു ചേർത്ത യോഗത്തിൽ ജില്ലാ കളക്ടർമാരോട് സംസാരിക്കുകയായിരുന്നു കമ്മീഷണർ.

ജൂലൈ 1ന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കാനാണ് സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചിട്ടുള്ളത്. 2024 ജനുവരി ഒന്ന് യോഗ്യതാ തീയതിയായി നിശ്ചയിച്ചാണ് വോട്ടർപട്ടിക പുതുക്കുക. ഇതിന് മുൻപ് 2023 സെപ്തംബർ, ഒക്ടോബർ മാസങ്ങളിലാണ് വോട്ടർപട്ടിക സംക്ഷിപ്ത പുതുക്കൽ നടന്നത്.

ഇനി നടക്കുന്ന തദ്ദേശസ്വയംഭരണ നിയോജകമണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് പുതുക്കിയ വോട്ടർപട്ടിക പ്രകാരമായിരിക്കും നടക്കുക. വോട്ടർപട്ടിക പുതുക്കുന്നതിന് മുന്നോടിയായി നടത്തേണ്ട രാഷ്ട്രീയകക്ഷികളുടെ യോഗം, ഇലക്ട്രൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്കുള്ള പരിശീലനം തുടങ്ങിയവ സംബന്ധിച്ചും തിരഞ്ഞെടുപ്പ് കമ്മീഷണർ കളക്ടർമാർക്ക് നിർദ്ദേശം നൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments