Tuesday, March 10, 2026
Homeകേരളംസംതൃപ്തവും സുരക്ഷിതവുമായ ശബരിമല ഉത്സവകാലം:എ ഡി ജി പി എസ് ശ്രീജിത്ത്‌ ഐ പി എസ്

സംതൃപ്തവും സുരക്ഷിതവുമായ ശബരിമല ഉത്സവകാലം:എ ഡി ജി പി എസ് ശ്രീജിത്ത്‌ ഐ പി എസ്

പത്തനംതിട്ട : ഇത്തവണത്തെ ശബരിമല മണ്ഡല മകരവിളക്ക് ഉത്സവകാലത്തിന് പരിസമാപ്‌തി കുറിച്ച് 20 ന് നട അടയ്ക്കും. ദർശനം ഇന്ന് രാത്രി വരെയാണ് ഉണ്ടാവുക, പമ്പയിൽ നിന്നും വൈകിട്ട് 6 വരെ ഭക്തരെ സന്നിധാനത്തേക്ക് കയറ്റിവിടും. പരാതിരഹിതവും സംതൃപ്തവും സുരക്ഷിതവുമായ ശബരിമല ഉത്സവകാലം എല്ലാവരുടെയും ആത്മാർത്ഥ സഹകരണത്തിന്റെ ഫലമാണെന്ന് പോലീസ് കോർഡിനേറ്റർ എ ഡി ജി പി എസ് ശ്രീജിത്ത്‌ ഐ പി എസ് പറഞ്ഞു.

ഡിസംബർ 30 ന് മകരവിളക്ക് സീസൺ ആരംഭിച്ചത് മുതൽ ഇന്നലെ വരെ 19,00,789 അയ്യപ്പഭക്തരാണ് ദർശനത്തിന് എത്തിയത്. നവംബർ 15 ന് മണ്ഡല മകരവിളക്ക് ഉത്സവം ആരംഭിച്ചത് മുതൽ ജനുവരി 17 വരെ ആകെ 51, 92,550 പേർ ദർശനം നടത്തി. ദേവസ്വം ബോർഡ്‌, വിവിധ സർക്കാർ വകുപ്പുകൾ, അയ്യപ്പഭക്തർ തുടങ്ങി എല്ലാവരുടെയും തികഞ്ഞ സഹകരണമാണ് അനുഗ്രഹീതമായ നിലയിൽ സീസൺ സമാപിക്കാൻ കാരണമായത്.

പോലീസിന് കൃത്യമായ പ്ലാനിങ് ഉണ്ടായിരുന്നു, അതിനോട് ദേവസ്വം ബോർഡ് അധികൃതർ തീർത്തും അനുകൂലമായി പ്രതികരിച്ചു എന്നത് എടുത്തുപറയേണ്ടതാണ്. എല്ലാ വകുപ്പുകളും എണ്ണയിട്ട യന്ത്രം പോലെ ഒരുമിച്ച് പ്രവർത്തിച്ചു. അതിലെ പൽചക്രത്തിന്റെ ഒരു പല്ല് മാത്രമായിരുന്നു പോലീസ്. അത് മികച്ചൊരു പല്ലായിരുന്നു എന്നുവേണം പറയാൻ. എല്ലാവർക്കും നന്ദി പറയുന്നതായും പോലീസ് കോർഡിനേറ്റർ അറിയിച്ചു.

പോലീസ് സേവനങ്ങൾ അതേപടി പുറംലോകത്തെ അറിയിച്ച മാധ്യമങ്ങൾ ചെയ്തത് വലിയ കാര്യമാണ്, സുഗമമായ ദർശനം ഉറപ്പാക്കാൻ പോലീസ് പറഞ്ഞതൊക്കെയും സംസ്ഥാനത്തിനു പുറത്തുള്ള ഭക്തരിലേക്കും മാധ്യമങ്ങൾ എത്തിച്ചു.

ജ്യോതി ദർശനം കഴിഞ്ഞ് എത്രയും വേഗം വീടുകളിലെത്താൻ ഭക്തർ ശ്രമിക്കണമെന്ന പോലീസിന്റെ ഏറ്റവും ഒടുവിലെ അഭ്യർത്ഥനയും അവർ ഉൾക്കൊണ്ടു, അതിനാൽതന്നെ ഭക്തരുടെ തിരിച്ചുള്ള യാത്ര തിരക്കില്ലാതെ നിയന്ത്രിക്കാനും പോലീസിന് സാധിച്ചു. ശബരിമലയിൽ സുഖദർശനത്തിനായി സർക്കാരും ദേവസ്വം ബോർഡും ഏർപ്പെടുത്തിയ ക്രമീകരണങ്ങൾ വിജയപ്രദമായി നടപ്പിലാക്കാൻ പോലീസിന് സാധിച്ചു.

ശബരിമലയിലേക്ക് എത്തിയ എല്ലാവരും ശരിയായ വിധത്തിൽ അവ ഉൾക്കൊണ്ട് കൃത്യമായി പാലിക്കുകയും ചെയ്തതു കൊണ്ടുകൂടിയാണ് മികച്ച നിലയിൽ മണ്ഡല മകരവിളക്ക് ഉത്സവകാലം സമാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com