Saturday, November 16, 2024
Homeകേരളംസംസ്ഥാനത്തു സ്വർണവില വീണ്ടും കുറഞ്ഞു: ഇന്ന് പവന് 80 രൂപ കുറഞ്ഞ് 55,480 രൂപയിലെത്തി

സംസ്ഥാനത്തു സ്വർണവില വീണ്ടും കുറഞ്ഞു: ഇന്ന് പവന് 80 രൂപ കുറഞ്ഞ് 55,480 രൂപയിലെത്തി

സംസ്ഥാനത്തു നിലവിൽ ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് വിപണിയിലെ സ്വർണവ്യപാരം പുരോഗമിക്കുന്നത്.ഗ്രാമിന് 10 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വർണാഭരണം ലഭിക്കാൻ 6935 രൂപ നൽകണം.

ഇപ്പോൾ ഒരു പവൻ സ്വർണം വാങ്ങാൻ നികുതിയും പണിക്കൂലിയും ചേർത്ത് 58000 മുതൽ 60000 രൂപ വരെ നൽകേണ്ടി വരും. കഴിഞ്ഞദിവസം വിലയിൽ 80 രൂപയുടെ വർധനവ് രേഖപ്പെടുത്തിയിരുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ 59,080 രൂപയായിരുന്നു സ്വർണത്തിന്റെ നിരക്ക്. ഈ മാസം ഏഴിന് 57,600 രൂപയായി താഴ്ന്ന ശേഷം ഒരുതവണ തിരിച്ചുകയറിയ സ്വര്‍ണവില പിന്നീട് ഇടിയുന്നതാണ് കണ്ടത്.

അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണള്‍ഡ് ട്രംപ് വിജയിച്ചതിന് പിന്നാലെയാണ് സ്വര്‍ണവില ഇടിയാന്‍ തുടങ്ങിയത്.ഒക്ടോബറിൽ ആഭരണം വാങ്ങാൻ കാത്തിരിക്കുന്നവരെ സ്വർണ വിപണി മുൾമുനയിൽ നിർത്തിയിരുന്നു 58,000 വും 59,000 വും കടന്ന് 60,000ത്തിന് തൊട്ടരികിലെത്തിയിരുന്നു. നവംബർ ആരംഭത്തോടെയാണ് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്താൻ തുടങ്ങിയത് .

നാല് വര്‍ഷത്തിന് ശേഷം യുഎസ് ഫെഡറല്‍ റിസര്‍വ് അരശതമാനം പലിശ നിരക്ക് കുറച്ചതും വിപണിയില്‍ പ്രതിഫലിച്ചു. യുക്രൈന്‍ യുദ്ധം ആരംഭിച്ചത് മുതല്‍ ആഗോളവിപണിയുടെ ചുവട് പിടിച്ചാണ് സ്വര്‍ണ വിലയില്‍ മാറ്റങ്ങളുണ്ടാകുന്നത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments