തിരുവനന്തപുരം –സംസ്ഥാനത്ത് മുഹറം പൊതുഅവധി നേരത്തെ നിശ്ചയിച്ച പ്രകാരം ചൊവ്വാഴ്ച തന്നെയാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. അറബിക് മാസമായ മുഹറം പത്തിനാണ് പൊതുഅവധി നിശ്ചയിച്ചിട്ടുള്ളത്. ഇതുപ്രകാരം സര്‍ക്കാര്‍ നേരത്തെ നിശ്ചയിച്ച അവധി ചൊവ്വാഴ്ചയാണ്. എന്നാല്‍ സംസ്ഥാനത്ത് മാസപ്പിറവി കണ്ടത് പ്രകാരം മുഹറം പത്ത് ബുധനാഴ്ചയാണ്. ഇതോടെ അവധി മാറ്റുമെന്ന പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ ചൊവ്വാഴ്ചത്തെ അവധിയില്‍ സര്‍ക്കാര്‍ മാറ്റംവരുത്തിയിട്ടില്ല. നേരത്തെ, ബുധനാഴ്ച അവധി നൽകണമെന്ന് പാളയം ഇമാം സർക്കാരിന് കത്ത് നൽകിയിരുന്നു. ഇതോടെയാണ് അവധി മാറ്റുമെന്ന് പ്രചാരണമുണ്ടായത്.
ഇതിനിടെ, ജൂലൈ 17 മുഹറം ദിനത്തില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ പൊതുമേഖല-സ്വകാര്യബാങ്കുകള്‍ക്ക് അവധിയായിരിക്കുമെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ആന്ധ്രാപ്രദേശ്, മിസോറാം, രാജസ്ഥാന്‍, തമിഴ്‌നാട്, ഗുജറാത്ത്, കര്‍ണാടക, തെലങ്കാന, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപൂകള്‍, ബിഹാര്‍, ഛത്തീസ്ഗഢ്, ഡല്‍ഹി, ത്രിപുര, ഉത്തര്‍പ്രദേശ്, ജമ്മു കശ്മീര്‍, ജാര്‍ഖണ്ഡ്, ലക്ഷദ്വീപ്, മധ്യപ്രദേശ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലെ ബാങ്കുകള്‍ മുഹറം ദിനത്തില്‍ അടഞ്ഞുകിടക്കും.