Sunday, November 17, 2024
Homeകേരളംമാസപ്പടി വിവാദം,പ്രത്യേക വിജിലൻസ് കോടതി വിധി ഇന്ന്

മാസപ്പടി വിവാദം,പ്രത്യേക വിജിലൻസ് കോടതി വിധി ഇന്ന്

തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാ വിജയനുമെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ പ്രത്യേക വിജിലൻസ് കോടതി ഇന്ന് വിധി പറയും. മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ തൈക്കണ്ടിയില്‍. സിഎംആർഎൽ ഉടമ എസ്എന്‍ ശശിധരന്‍ കര്‍ത്ത ഉൾപ്പെടെ ഏഴ് പേരാണ് കേസിലെ എതിർകക്ഷികളായിരിക്കുന്നത്

ഖനനത്തിനായി സിഎംആർഎൽ കമ്പനിക്ക് അനുമതി നൽകിയതിന് പ്രതിഫലമായി മുഖ്യമന്ത്രി പിണറായിവിജയന്‍റെ മകൾ വീണാ വിജയന് പണം ലഭിച്ചുവെന്നാണ് മാത്യു കുഴൽനാടൻ എംഎൽഎയുടെ സ്വകാര്യഹർജിയിലെ ആരോപണം. അതേസമയം കേസിൽ മുഖ്യമന്ത്രിയുടെ പങ്ക് തെളിയിക്കാന്‍ ആവശ്യമായ രേഖകള്‍ ഹാജരാക്കാന്‍ ഹര്‍ജിക്കാരനായ മാത്യു കുഴല്‍നാടന് കഴിഞ്ഞിരുന്നില്ല.

സിഎംആർഎല്ലിന്‍റെ അപേക്ഷ തള്ളിയ സർക്കാർ ഉത്തരവ് വിജിലൻസും ഹാജരാക്കിയിരുന്നു. ഇതിനുപിന്നാലെ മുഖ്യമന്ത്രിയെന്ത് സഹായമാണ് സിഎംആർഎല്ലിന് നൽകിയതെന്ന കോടതിയുടെ ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ കുഴൽനാടന് കഴിഞ്ഞില്ല.

സിഎംആർഎല്ലിന് അവിഹിതമായ സഹായം മുഖ്യമന്ത്രി ചെയ്തുവെന്ന് കാണിക്കുന്ന രേഖ, ഉന്നയിച്ച ആരോപണം തെളിയിക്കാൻ ആവശ്യമായ രേഖ എന്നിവയാണ് എംഎൽഎയോട് കോടതി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടത്. കുഴല്‍നാടന്‍ ഹാജരാക്കിയ മൂന്ന് രേഖകളിലും മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാക്കുന്നയൊരു തെളിവുമില്ലെന്ന കാര്യം വിജിലന്‍സ് പ്രോസിക്യൂട്ടര്‍ കോടതിയെ ധരിപ്പിച്ചിരുന്നു.

കേസ് പരിഗണിച്ച പ്രത്യേക വിജിലന്‍സ് കോടതി ജഡ്ജി എംവി രാജകുമാരയാണ് ഹര്‍ജിയിൽ വിധി പറയുന്നതിനായി ഇന്നത്തേക്ക് മാറ്റിയത്. വിജിലൻസ് കേസെടുക്കണമെന്ന ആവശ്യമാണ് ഹരജിയിൽ ഉന്നയിച്ചിരുന്നതെങ്കിലും കോടതി നേരിട്ട് അന്വേഷിക്കണമെന്ന ആവശ്യത്തിലേക്ക് മാത്യു കുഴൽനാടൻ പിന്നീട് എത്തിയിരുന്നു.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments