Logo Below Image
Friday, April 4, 2025
Logo Below Image
Homeകേരളംമലയാളി മനസ്സ് യു എസിന്റെ സഹ യാത്രികർക്ക് മഹാ ശിവരാത്രി ആശംസകള്‍

മലയാളി മനസ്സ് യു എസിന്റെ സഹ യാത്രികർക്ക് മഹാ ശിവരാത്രി ആശംസകള്‍

പരമശിവനുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ് ഇത്. ലോകമെമ്പാടുമുള്ള ഹൈന്ദവർ ഇത് വിശേഷ ദിനമായി ആഘോഷിച്ചു വരുന്നു. കുംഭമാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രി ആഘോഷിക്കുന്നത്.

ശിവഭക്തർക്ക് വളരെ പ്രധാനപ്പെട്ട ഉത്സവമാണിത്. എല്ലാ ശിവ ക്ഷേത്രങ്ങളിലും വിശേഷ ദിവസമാണ്. ഹൈന്ദവ വിശ്വാസപ്രകാരം ശിവന്‍റെ രാത്രിയാണ് ശിവരാത്രി അഥവാ ശിവമായ രാത്രിയാണ് ശിവരാത്രി. മംഗളകരമായ രാത്രി എന്നും ഇതിനെ വിശേഷിപ്പിക്കാറുണ്ട്.

ശിവരാത്രി വ്രതം പ്രധാനമാണ്. പലരും അന്നേദിവസം ശിവ ക്ഷേത്ര ദർശനം നടത്തുന്നു. കൂവളത്തിന്റെ ഇലകൾ ശിവന് അർപ്പിക്കുന്നതും, ഉപവാസമനുഷ്ടിക്കുന്നതും രാത്രി ഉറക്കമിളക്കുന്നതും, പഞ്ചാക്ഷരി മന്ത്രമായ “ ഓം നമഃ ശിവായ ” ജപിക്കുന്നതും, ശിവപൂജ ചെയ്യുന്നതുമൊക്കെയാണ് ഈ ദിവസത്തെ പ്രധാന ആചാരങ്ങൾ. ശിവലിംഗങ്ങളെ പാലും തേനും കൊണ്ട് അഭിഷേകം ചെയത് അവയെ ആരാധിക്കുന്ന പതിവുമുണ്ട്.

ശിവരാത്രി വ്രതം എടുത്തു ശിവാരാധന നടത്തുന്നത് ഐശ്വര്യകരവും ദുരിതനാശകരവുമാണ് എന്നാണ് വിശ്വാസം. കേരളത്തിൽ ശിവരാത്രി ദിവസം ഏറ്റവും വിപുലമായ രീതിയിലുള്ള ആഘോഷങ്ങൾ നടക്കുന്നത് എറണാകുളം ജില്ലയിലെ ആലുവ ക്ഷേത്രത്തിലാണ്. ആലുവ ശിവരാത്രി മണപ്പുറത്ത്‌ ഇന്ന് രാത്രി വലിയ രീതിയിലുള്ള ആഘോഷവും പുലർച്ചെ പിതൃക്കൾക്ക് ബലി തർപ്പണവും നടക്കാറുണ്ട്.

തൃശ്ശൂർ വടക്കുന്നാഥക്ഷേത്രം, വൈക്കം മഹാദേവക്ഷേത്രം, ഏറ്റുമാനൂർ മഹാദേവക്ഷേത്രം, കോട്ടയം തിരുനക്കര മഹാദേവക്ഷേത്രം, എറണാകുളം ശിവക്ഷേത്രം, കൊടുങ്ങല്ലൂർ തിരുവഞ്ചിക്കുളം ശിവക്ഷേത്രം, മാന്നാർ തൃക്കുരട്ടി മഹാദേവക്ഷേത്രം, ഓച്ചിറ പരബ്രഹ്മക്ഷേത്രം, മമ്മിയൂർ മഹാദേവക്ഷേത്രം, തിരുവനന്തപുരം ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം, തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രം, കോഴിക്കോട് തളി മഹാദേവക്ഷേത്രം, കൊല്ലം ആനന്ദവല്ലീശ്വരം ക്ഷേത്രം തൃക്കടവൂർ മഹാദേവർ ക്ഷേത്രം, അഞ്ചൽ അഗസ്ത്യക്കോട് മേജർ ശ്രീ മഹാദേവർ ക്ഷേത്രം, തിരുവനന്തപുരം ചെങ്കൽ മഹേശ്വരം ശിവപാർവ്വതി ക്ഷേത്രം തുടങ്ങിയ കേരളത്തിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ ശിവരാത്രി മഹോത്സവം വിപുലമായി ആഘോഷിക്കുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments