പത്തനംതിട്ട –കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ കരാര്‍ വ്യവസ്ഥയില്‍ ജൂനിയര്‍ റസിഡന്റുമാരെ നിയമിക്കുന്നതിനായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ ജൂണ്‍ നാലിന് രാവിലെ 10.30 ന് കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ നടത്തുന്നു.
താത്പര്യമുളള എംബിബിഎസ് ബിരുദധാരികള്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, തിരിച്ചറിയല്‍ രേഖകള്‍, മറ്റ് രേഖകള്‍ എന്നിവയുടെ അസലും പകര്‍പ്പും സഹിതം വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. രജിസ്ട്രേഷന്‍ അന്നേദിവസം രാവിലെ ഒന്‍പത് മുതല്‍ 10 വരെ. പ്രവൃത്തിപരിചയമുളളവര്‍ക്കും പത്തനംതിട്ട ജില്ലകാര്‍ക്കും മുന്‍ഗണന.പ്രായപരിധി 50 വയസ്.
ഫോണ്‍ : 0468 2344823, 0468 2344803