പത്തനംതിട്ട –കോന്നി സുരേന്ദ്രന് പകരം കോടനാട് നിന്നും കോന്നി ആന താവളത്തില്‍ എത്തിച്ച കോടനാട് നീലകണ്ഠൻ(27) ചരിഞ്ഞു. കോന്നി ആന കൂട്ടിൽ എത്തിച്ചത് 2021 ലാണ് .
ആദ്യ ഘട്ടത്തിൽ കുങ്കി പരിശീലനം ലഭിച്ച കേരളത്തിലെ മൂന്ന് ആനകളിൽ ഒന്നാണ്. ഇതിൽ നീലകണ്ഠന് കാലിന് നീര് കയറുന്നതിനാൽ ദൗത്യങ്ങളിൽ നിന്നും ഒഴിവാക്കിയിരുന്നു . പിന്നീട് കോന്നി ആനത്തവളത്തിൽ എത്തിക്കുകയായിരുന്നു. കഴിഞ്ഞ 15മുതൽ തീറ്റ എടുക്കുന്നില്ലായിരുന്നു. വെള്ളം കുടിക്കുന്നുണ്ടായിരുന്നു. മരുന്ന് കഴിക്കില്ലായിരുന്നു. ഇരണ്ട കെട്ട് ആണെന്ന് പറയുന്നു . ഇന്ന് 2.15നു ആണ് ചരിഞ്ഞത്