Friday, March 13, 2026
Homeകേരളംറാന്നി ആശുപത്രിയില്‍ നവീകരിച്ച ലക്ഷ്യ ലേബര്‍ റൂമും ലേബര്‍ വാര്‍ഡും :ആരോഗ്യ രംഗത്ത് വലിയ വികസനം:...

റാന്നി ആശുപത്രിയില്‍ നവീകരിച്ച ലക്ഷ്യ ലേബര്‍ റൂമും ലേബര്‍ വാര്‍ഡും :ആരോഗ്യ രംഗത്ത് വലിയ വികസനം: മന്ത്രി വീണാ ജോര്‍ജ്

റാന്നി മണ്ഡലത്തിലെ ആരോഗ്യ മേഖലയില്‍ വലിയ വികസനം സാധ്യമായെന്ന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. റാന്നി താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ ആധുനികവല്‍കരിച്ച ലക്ഷ്യ ലേബര്‍ റൂമിന്റെയും ലേബര്‍ വാര്‍ഡിന്റെയും ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി. മണ്ഡലത്തിലെ ആരോഗ്യ കേന്ദ്രങ്ങള്‍ക്കെല്ലാം സ്വന്തം കെട്ടിടമായി. എഴുമറ്റൂര്‍ ആരോഗ്യ കേന്ദ്രത്തിന്റെ നിര്‍മാണം അവസാന ഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു.

ആധുനിക സൗകര്യത്തോടെ മികച്ച ലേബര്‍ റൂമാണ് താലൂക്ക് ആശുപത്രിയില്‍ ഒരുക്കിയതെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. റാന്നി താലൂക്ക് ആശുപത്രിയുടെ നിര്‍മാണം പുരോഗമിക്കുന്നു. നിലയ്ക്കലില്‍ മള്‍ട്ടി സ്‌പെഷ്യലിറ്റി ഹോസ്പിറ്റല്‍ നിര്‍മാണം ആരംഭിച്ചു. റാന്നി താലൂക് ആശുപത്രിയിലേക്ക് ആംബുലന്‍സിനായി എം എല്‍ എ ഫണ്ടില്‍ നിന്ന് 20 ലക്ഷം രൂപ അനുവദിച്ചെന്നും എം എല്‍ എ പറഞ്ഞു.

ആരോഗ്യ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 92.92 ലക്ഷം രൂപ ഉപയോഗിച്ചാണ് ലക്ഷ്യ ലേബര്‍ റൂം, ലേബര്‍ വാര്‍ഡ് എന്നിവ നവീകരിച്ചത്.

റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ്, റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശശികല രാജശേഖരന്‍, റാന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനു വയറന്‍മരുതി, സ്ഥിരം സമിതി അധ്യക്ഷരായ മേഴ്സി ഫിലിപ്പ്, ആനി ജേക്കബ്ബ്, സനോജ് മേമന, റാന്നി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റി ജെ ബാബുരാജ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബെന്നി പുത്തന്‍പറമ്പില്‍, എ. ബഷീര്‍, കോമളം അനിരുദ്ധന്‍, മേഴ്സി പാണ്ടിയത്ത്, രാധ പ്രസന്നന്‍, സാബു പി. എബ്രഹാം, ജില്ല മെഡിക്കല്‍ ആഫീസര്‍ (ആരോഗ്യം) ഡോ. എല്‍. അനിതകുമാരി, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ്. ശ്രീകുമാര്‍, ആര്‍ സി.എച്ച് ഓഫീസര്‍ ഡോ. കെ.കെ ശ്യാംകുമാര്‍, എച്ച്എംസി അംഗങ്ങളായ ഷാജി നെല്ലിമൂട്ടില്‍, അന്‍സാരി മന്ദിരം, ലിസി ദിവാന്‍, ജി. രാജപ്പന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ജോജോ കോവൂര്‍, എബ്രഹാം കുളമട, പ്രശാന്ത് ബി. മോളിക്കല്‍, കേരള സ്റ്റേറ്റ് നിര്‍മിതി കേന്ദ്രം റീജിയണല്‍ എഞ്ചിനീയര്‍ എസ് ഷീജ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പി പാര്‍വതി, ബിഡിഒ എസ് ഫൈസല്‍, ത്രിതല പഞ്ചായത്തംഗങ്ങള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com