തിരുവനന്തപുര വാമനപുരത്ത് ഒരു വയസുകാരിയെ ശ്വാസംമുട്ടിച്ച് കൊന്നത് അമ്മ തന്നെ .വാമനപുരം കണിച്ചോട്ട് സുഭാഷ്-അശ്വതി ദമ്പതികളുടെ മകള്‍ പവിത്രയാണ് മരിച്ചത്.
കുട്ടിയുടെ മരണത്തിൽ ദുരൂഹത തോന്നിയ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് അമ്മ കുറ്റം സമ്മതിച്ചത്. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ കുട്ടിക്ക് ജീവനുണ്ടായിരുന്നില്ല .
കുഞ്ഞിന്റെ അമ്മൂമ്മ തൊഴിലുറപ്പ് ജോലിയ്ക്ക് പോകുമ്പോള്‍ കുഞ്ഞ് വീട്ടിലുണ്ടായിരുന്നു. വൈകിട്ട് മടങ്ങിയെത്തിയപ്പോള്‍ കട്ടിയില്‍ ചലനമറ്റ നിലയില്‍ കിടക്കുന്ന കുഞ്ഞിനെയാണ് കണ്ടത്.



