Friday, March 13, 2026
Homeകേരളംരാജ്യത്ത് ആദ്യം: 5 ജില്ലകളുടെ ജില്ലാതല ആന്റിബയോഗ്രാം പുറത്തിറക്കി കേരളം

രാജ്യത്ത് ആദ്യം: 5 ജില്ലകളുടെ ജില്ലാതല ആന്റിബയോഗ്രാം പുറത്തിറക്കി കേരളം

2025ലെ 5 ജില്ലകളുടെ ജില്ലാതല ആന്റിബയോഗ്രാം കേരളം പുറത്തിറക്കി. രാജ്യത്ത് ആദ്യമായാണ് ജില്ലാതലത്തിലുള്ള ആന്റിബയോഗ്രാം ഒരു സംസ്ഥാനം പുറത്തിറക്കുന്നത്. 2024ൽ എറണാകുളം ജില്ലയുടെ ആന്റിബയോഗ്രാം പുറത്തിറക്കിയിരുന്നു. ഈ വർഷം തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ എന്നീ 5 ജില്ലകളുടെ ആന്റിബയോഗ്രാം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പുറത്തിറക്കി.

എല്ലാ ജില്ലകളിലും എഎംആർ നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചതിലൂടെയും ഹബ് ആന്റ് സ്പോക്ക് മാതൃകയിൽ ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് നിരീക്ഷണ ശൃംഖല എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ചതിലൂടെയുമാണ് ഇത് സാധ്യമാക്കിയത്. 2022ൽ ഈ സർക്കാരിന്റെ കാലത്താണ് രാജ്യത്ത് ആദ്യമായി ആന്റി ബയോഗ്രാം പുറത്തിറക്കിയത്.

സംസ്ഥാനതല ആന്റിബയോഗ്രാം എല്ലാവർഷവും പുറത്തിറക്കുന്ന ഏക സംസ്ഥാനമാണ് കേരളം. ഇതിലൂടെ ത്രിതീയ തലത്തിലുള്ള ആശുപത്രികളിലെ ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ തോതാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ ജില്ലാതല ആന്റിബയോഗ്രാം പ്രാഥമിക തലത്തിലും, ദ്വിതീയ തലത്തിലുമുള്ള ആശുപത്രികളിലെ ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ തോത് വ്യക്തമാക്കുന്നു. ഇതിലൂടെ ഓരോ തരത്തിലും ഉള്ള ആശുപത്രികൾ അവലംബിക്കേണ്ട ആന്റിബയോട്ടിക് ഉപയോഗത്തിനുള്ള മാർഗം നിർദേശം കൃത്യമായ രീതിയിൽ നൽകാൻ സാധിക്കും.

കേരള ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് സ്ട്രാറ്റജിക് ആക്ഷൻ പ്ലാൻ (കാർസാപ്), കേരള ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് സർവൈലൻസ് നെറ്റ് വർക്ക് (കാർസ് നെറ്റ്) എന്നിവ രൂപീകരിച്ചാണ് എഎംആർ പ്രതിരോധം ശക്തമാക്കിയത്.

സംസ്ഥാന ആന്റിബയോഗ്രാം റിപ്പോർട്ടിൽ നിന്നും ആന്റിബയോട്ടിക് റെസിസ്റ്റൻസ് തോത് മുൻകാലത്തെ അപേക്ഷിച്ച് കുറഞ്ഞിട്ടുണ്ടെങ്കിലും ഇപ്പോഴും വലിയ ഭീഷണിയായാണ് കാണുന്നത്. പ്രതിരോധം വിലയിരുത്തുന്നതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും ലാബോറട്ടറി ശൃംഖല ഘട്ടം ഘട്ടമായി വികസിപ്പിച്ചു.

പ്രാഥമിക തലത്തിലും ദ്വിതീയ തലത്തിലും ത്രിതീയ തലത്തിലുമുള്ള ആശുപത്രികളിലെ ആന്റിബയോട്ടിക്കിന്റെ തോത് അറിയാനായി വിപുലമായ ശൃംഖല ഹബ്ബ് ആന്റ് സ്‌പോക്ക് മാതൃകയിലും നടപ്പിലാക്കിയിട്ടുണ്ട്. ഇത്തരത്തിൽ നടപ്പിലാക്കിയ ഏക സംസ്ഥാനം കൂടിയാണ് കേരളം.

കേരളത്തിന്റെ എഎംആർ പ്രതിരോധം അന്തർദേശീയ ശ്രദ്ധ നേടിയിരുന്നു. ലോകത്ത് ആദ്യമായി ലോകാരോഗ്യ സംഘടന നിഷ്‌കർഷിച്ച അണമഞല മെട്രിക്‌സ് പ്രകാരം കൾച്ചർ റിപ്പോർട്ടിംഗ് ഫോർമാറ്റ് വികസിപ്പിച്ച് നടപ്പിലാക്കിയത് കേരളത്തിലാണ്. ആന്റിബയോട്ടിക് സാക്ഷര കേരളം പദ്ധതിയുടെ ഭാഗമായുള്ള മാർഗരേഖയ്ക്ക് പുറമേ ആന്റിബയോട്ടിക് സ്മാർട്ട് ആശുപത്രികൾക്കും പഞ്ചായത്തുകൾക്കുമുള്ള സമഗ്ര പ്രവർത്തന മാർഗരേഖ പുറത്തിറക്കി.

ആന്റിബയോട്ടിക് സാക്ഷര കേരളം പദ്ധതിയുടെ ഭാഗമായി ആന്റിബയോട്ടിക് സാക്ഷര പഞ്ചായത്ത് എന്ന നൂതനമായ ആശയം ലോകത്ത് ആദ്യമായി കേരളം അവതരിപ്പിച്ചു. എഎംആർ പ്രതിരോധത്തിന്റെ ഭാഗമായി മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ കേരളത്തിലെ എല്ലാ ആശുപത്രികളേയും കളർ കോഡ് ചെയ്യുന്നതിന് തീരുമാനിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com