Tuesday, March 10, 2026
Homeകേരളംസംസ്ഥാനത്തെ സ്വർണവില സർവകാല റെക്കോർഡിലേയ്ക്ക്: പവന് 520 രൂപയുടെ വർദ്ധനവ്

സംസ്ഥാനത്തെ സ്വർണവില സർവകാല റെക്കോർഡിലേയ്ക്ക്: പവന് 520 രൂപയുടെ വർദ്ധനവ്

തിരുവനന്തപുരം: സർവകാല റെക്കോർഡിൽ സംസ്ഥാനത്തെ സ്വർണവില (Kerala Gold Rate). പവന് 520 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 75,760 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 65 രൂപ ഉയർന്ന് 9,470 രൂപയിലെത്തി.

നിലവിൽ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്നത്തെ സ്വർണവിപണി പുരോഗമിക്കുന്നത്. രാജ്യാന്തര സ്വർണവില ഔൺസിന് 3,400 ഡോളറിൽ നിന്നും 3,423 ഡോളറിലേക്കെത്തി.

ഇന്ന് ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 10,261 രൂപയും പവന് 821,088 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 7,696 രൂപയും പവന് 61,568 രൂപയുമാണ് നിരക്ക്. ഇന്നത്തെ വെള്ളി വില ഗ്രാമിന് 129.90 രൂപയും കിലോഗ്രാമിന് 1,29,900 രൂപയുമാണ്. പവന് 73,200 രൂപ എന്ന നിരക്കിലാണ് ഓഗസ്റ്റ് മാസത്തെ സ്വർണവ്യാപാരം ആരംഭിച്ചത്.

കേരളത്തിൽ ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 81,000 രൂപ വരെ ചെലവ് പ്രതീക്ഷിക്കാം. കുറഞ്ഞ പണിക്കൂലിയിലാണ് ഈ ആഭരണം ലഭിക്കുക. അതേസമയം, ഡിസൈന്‍ കൂടുതലുള്ള ആഭരണങ്ങള്‍ക്ക് പണിക്കൂലി വര്‍ധിക്കും. പ

ഴയ സ്വര്‍ണം ഇന്ന് വില്‍ക്കുന്നവര്‍ക്ക് 72000 രൂപ വരെ ഒരു പവന് ലഭിച്ചേക്കും. ചിങ്ങം പിറന്നതിനാൽ വിവാഹ സീസൺ ആണ് വരാനിരിക്കുന്നത്. അതിനാൽ തന്നെ ഉയരുന്ന സ്വർണനിരക്ക് സാധാരണക്കാരിൽ ആശങ്ക ജനിപ്പിക്കുന്നുണ്ട്.

വരും ദിവസങ്ങളിൽ ഗ്രാം നിരക്ക് 10000 കടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകരുടെ വിലയിരുത്തൽ. ഫെഡറൽ റിസർവ് ബാങ്ക് ഉടൻ പലിശനിരക്ക് കുറയ്ക്കുമെന്നതും ഡോളറിനെ തളർത്തും. ഇതും സ്വർണവിലയെ പുതിയ ഉയരത്തിലേക്ക് നയിക്കുമെന്ന് നിരീക്ഷകർ പറയുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com