Tuesday, March 10, 2026
Homeകേരളംഗവൺമെൻറ് പദ്ധതികളെക്കുറിച്ചുള്ള ബോധവൽക്കരണ പരിപാടിക്ക് തുടക്കം

ഗവൺമെൻറ് പദ്ധതികളെക്കുറിച്ചുള്ള ബോധവൽക്കരണ പരിപാടിക്ക് തുടക്കം

സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ എറണാകുളം യൂണിറ്റ് ഐ സി ഡി എസ് പ്രോജക്ട് കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഗവൺമെൻറ് പദ്ധതികളെ കുറിച്ചുള്ള രണ്ട് ദിവസത്തെ ബോധവൽക്കരണ പരിപാടിക്ക് കുറുപ്പം പടിയിലെ രായമംഗലം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ തുടക്കമായി.

രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ പി അജയകുമാർ ഉദ്ഘാടനം ചെയ്തു. കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് അംബിക മുരളീധരൻ അധ്യക്ഷത വഹിച്ചു. ഐസിഡിഎസ് വാഴക്കുളം സി.ഡി.പി.ഒ റഷീദ, സിബിസി എറണാകുളം ഫീൽഡ് പബ്ലിസിറ്റി ഓഫീസർ അബ്ദു മനാഫ് കെ , സി.ബി.സി ഉദ്യോഗസ്ഥ ഹൻസ അനീഫ് എന്നിവർ സംസാരിച്ചു.

കേന്ദ്ര ഗവൺമെന്റിന്റെ സാമൂഹിക സാമ്പത്തിക സുരക്ഷാ പദ്ധതികൾ, ശുചിത്വഭാരതം എന്നീ വിഷയങ്ങളിൽ ക്ലാസുകൾ നടന്നു. സലാപരിപാടികളും അരങ്ങേറി.

തപാൽ വകുപ്പിന്റെ വിവിധ പദ്ധതികളിൽ പേര് ചേർക്കുന്നതിനുള്ള സൗകര്യവും യു.ഐ.ഡി.എ.ഐയുടെ നേതൃത്വത്തിൽ ആധാർ ക്യാമ്പും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.

(ആഗസ്റ്റ് 21 വ്യാഴാഴ്ച) സ്വയംതൊഴിൽ – സംരംഭ സാധ്യതകളും ഗവൺമെൻറ് പദ്ധതികളും, തപാൽ സേവനങ്ങളും നിക്ഷേപ പദ്ധതികളും എന്നീ വിഷയങ്ങളിൽ ക്ലാസുകൾ നടക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com