Saturday, December 28, 2024
Homeകേരളംശബരിമലനട ഇന്ന് തുറക്കും; പ്രതിഷ്ഠാദിനം 19-ന്.

ശബരിമലനട ഇന്ന് തുറക്കും; പ്രതിഷ്ഠാദിനം 19-ന്.

ശബരിമല: എടവമാസ പൂജകൾക്കായി ശബരിമലനട ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് തുറക്കും. എടവം ഒന്നായ 15-ന് പുലർച്ചെ പതിവുപൂജകൾക്കുശേഷം നെയ്യഭിഷേകം തുടങ്ങും.

നട തുറന്നിരിക്കുന്ന ദിവസങ്ങളിൽ കളഭാഭിഷേകം, സഹസ്രകലശം, പടിപൂജ എന്നിവയും നടക്കും. മാളികപ്പുറത്ത് ഭഗവതിസേവ ഉൾപ്പെടെയുണ്ടാകും.

19-നാണ് പ്രതിഷ്ഠാദിനം. ഇതോടനുബന്ധിച്ചുള്ള പ്രത്യേക കർമങ്ങളും കലശാഭിഷേകവും പൂർത്തിയാക്കി അന്ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments