Logo Below Image
Tuesday, April 8, 2025
Logo Below Image
Homeകേരളംലോക്സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി രണ്ടക്ക സീറ്റ് നേട്ടമുണ്ടാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി രണ്ടക്ക സീറ്റ് നേട്ടമുണ്ടാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

2024 ലെ തിരഞ്ഞെടുപ്പില്‍ കേരളം ബിജെപിക്ക് രണ്ടക്ക സീറ്റ് നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2019 ല്‍ വോട്ടിങ് ശതമാനം രണ്ടക്കം കടന്നു. 2024 ല്‍ സീറ്റുകള്‍ രണ്ടക്കം കടക്കും. 400 സീറ്റുകള്‍ എന്ന ലക്ഷ്യത്തില്‍ കേരളവും ഭാഗമാകുമെന്നദ്ദേഹം പറഞ്ഞു. രാഷ്ട്രനിർമ്മാണത്തിനായി കേരളവും ബിജെപിയെ അനുഗ്രഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയുടെ സമാപന വേദിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കേരളത്തോട് ഒരിക്കലും ബിജെപി വിവേചനം കാണിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിന് അർഹമായതെല്ലാം നല്‍കി. മറ്റു സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം കേരളത്തിനും നല്‍കി. വോട്ടിന്റെ അടിസ്ഥാനത്തില്‍ കേരളത്തെ കണ്ടിട്ടില്ല. കേരളത്തെ ശക്തിപ്പെടുത്താനാണ് ബിജെപി ശ്രമം.

കേരളത്തിന്രെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കും. ഇത് മോദിയുടെ ഗ്യാരന്റിയാണെന്നും അദ്ദേഹം ഉറപ്പു നല്‍കി. കേരളത്തിലെ ഉന്നത വിദ്യാഭ്യാസം മെച്ചപ്പെടുത്തും. അതിന് കേന്ദ്രസർക്കാരിന്റെ ഇടപെടലുണ്ടാകും. കേരളത്തിലെ യുവതയ്ക്ക് ഉന്നത വിദ്യാഭ്യാസം ഉറപ്പാക്കും. കേരളത്തിലെ ജനങ്ങളുടെ സ്നേഹത്തിന് പ്രധാനമന്ത്രി നന്ദി അറിയിച്ചു.

RELATED ARTICLES

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ