Tuesday, December 24, 2024
Homeകേരളംയുവാവിനെ തട്ടിക്കൊണ്ടുപോയി 10 ലക്ഷം കവർന്നു; അഞ്ചുപേർ കു​റ്റ്യാ​ടി പോലീസ് പിടിയിൽ.

യുവാവിനെ തട്ടിക്കൊണ്ടുപോയി 10 ലക്ഷം കവർന്നു; അഞ്ചുപേർ കു​റ്റ്യാ​ടി പോലീസ് പിടിയിൽ.

കു​റ്റ്യാ​ടി: ബൈ​ക്ക്​ യ​ത്ര​ക്കാ​ര​നാ​യ യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പ​ണം അ​പ​ഹ​രി​ച്ച കേ​സി​ൽ അ​ഞ്ചു​പേ​ർ അ​റ​സ്റ്റി​ൽ. വേ​ളം കു​റി​ച്ച​കം താ​ന​യ​പ്പാ​റ ചേ​ര​മ്പ​ത്ത്​ റാ​സി​ഖി​ൽ നി​ന്ന്​ 10 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ വേ​ളം കു​റി​ച്ച​കം വെ​ള്ളാ​ക്കൊ​ടി സ​തീ​ശ​ൻ (32), കു​റ്റ്യാ​ടി ഊ​ര​ത്ത്​ മ​മ്പ​ള്ളി നി​ഖി​ലേ​ഷ്​ (33), ഊ​ര​ത്ത്​ പു​ല​ക്കു​ന്ന​ൻ​ചാ​ലി​ൽ അ​നീ​ഷ്​ (40), ത​ല​ശ്ശേ​രി വെ​സ്റ്റ്​ പൊ​ന്ന്യം കു​നി​യി​ൽ പ്ര​സാ​ദ്​ (44), ത​ല​ശ്ശേ​രി പാ​ല​യോ​ട്​ തെ​ക്കെ​ന​രി​ക്കു​ള​ത്തി​ൽ ര​ജീ​ഷ്​ (43) എ​ന്നി​വ​രാ​ണ്​ ര​ണ്ടു മാ​സ​ത്തി​ന്​ ശേ​ഷം അ​റ​സ്റ്റി​ലാ​യ​ത്.​

ഫെ​ബ്രു​വ​രി 29നാ​ണ്​ വീ​ട്ടി​ൽ​നി​ന്ന്​ ബൈ​ക്കി​ൽ പോ​കു​ന്ന റാ​സി​ഖി​നെ കാ​റി​ലെ​ത്തി​യ സം​ഘം ത​ട​ഞ്ഞു​വെ​ച്ച്​ ബ​ല​മാ​യി കാ​റി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യ​ത്​. ഇ​യാ​ളു​ടെ ബൈ​ക്കും സം​ഘം കൊ​ണ്ടു​പോ​യി​രു​ന്നു. പ​ണം പി​ടി​ച്ചു​പ​റി​ച്ച ശേ​ഷം ഇ​യാ​ളെ വീ​ടി​ന്റെ ര​ണ്ടു​കി​ലോ​മീ​റ്റ​ർ അ​ക​ലെ റോ​ഡി​ൽ ഉ​പേ​ക്ഷി​ച്ച്​ ഇ​വ​ർ ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

ബൈ​ക്ക്​ ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞ്​ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ മ​റെ​റാ​രി​ട​ത്തു​നി​ന്ന്​ പൊ​ലീ​സി​ന്​ ല​ഭി​ക്കു​ക​യു​ണ്ടാ​യി. വേ​ളം തി​രി​ക്കോ​ത്ത്​​മു​ക്കി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലെ സി.​സി.​ടി.​വി​യി​ൽ റാ​സി​ഖി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കാ​റി​ന്റെ ദൃ​ശ്യം പ​തി​ഞ്ഞ​താ​ണ്​ കേ​സി​ന്​ വ​ഴി​ത്തി​രി​വാ​യ​ത്. ഡോ​ർ തു​റ​ന്ന്​ ഒ​രാ​ൾ പു​റ​ത്തേ​ക്ക്​ ചാ​ടാ​ൻ ശ്ര​മി​ക്കു​ന്ന​താ​യും വീ​ഡി​യോ​യി​ൽ ദൃ​ശ്യ​മാ​യി. ബൈ​ക്ക്​ മു​ഖം​മൂ​ടി​യ​ണി​ഞ്ഞ മ​റ്റൊ​രാ​ൾ ഓ​ടി​ച്ചു പോ​കു​ന്ന​തും കാ​ണാം. മൊ​ബൈ​ൽ ട​വ​ർ ലൊ​ക്കേ​ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ ഇ​വ​രെ ക​ണ്ടെ​ത്താ​നാ​യ​ത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments