കേരളത്തിൻ്റെ ചരിത്രത്തിൽ ആദ്യമായി പവൻ വില ‘ഒരുലക്ഷം രൂപ’ എന്ന നിർണായക മാന്ത്രികസംഖ്യ പിന്നിട്ടു.
ഇനി സ്വർണത്തിൽ ‘ലക്ഷ’ത്തിൻ്റെ കണക്കുകളുടെ കാലം.
ഈ വർഷം ജനുവരിയിൽ 57,000 രൂപ നിരക്കിൽ മാത്രമായിരുന്ന വിലയാണ്, ഏറക്കുറെ ഒറ്റവർഷംകൊണ്ട് ഇരട്ടിച്ച് ലക്ഷം ഭേദിച്ചത്.
സ്വർണത്തിന്റെ ചരിത്രത്തിൽ ഇത്രയും വലിയ മുന്നേറ്റമുണ്ടായ കാലം വേറെയില്ല.
യുഎസ്-വെനസേല ഭിന്നത അതിരൂക്ഷമാകുന്നതും റഷ്യ-യുക്രെയ്ൻ സമാധാന നീക്കം വീണ്ടും പൊളിയുമെന്ന ആശങ്ക കനക്കുന്നതും സ്വർണവില കത്തിക്കയറാൻ വഴിയൊരുക്കി. ഭൗമരാഷ്ട്രീയ സംഘർഷ സാഹചര്യങ്ങളിൽ പൊതുവേ കിട്ടുന്ന “സുരക്ഷിത നിക്ഷേപം’ എന്ന പരിവേഷമാണ് സ്വർണത്തിനും വെള്ളിക്കും കരുത്താവുന്നത്.



