Sunday, December 22, 2024
Homeകേരളംനടൻ മോഹൻലാലിന് ഹൈക്കോടതി നോട്ടീസ്; റിയാലിറ്റി ഷോ അടിയന്തിരമായി പരിശോധിക്കാന്‍ നിർദേശം.

നടൻ മോഹൻലാലിന് ഹൈക്കോടതി നോട്ടീസ്; റിയാലിറ്റി ഷോ അടിയന്തിരമായി പരിശോധിക്കാന്‍ നിർദേശം.

കൊച്ചി: ബി​ഗ്ബോസ് മലയാളം ആറാം സീസൺ സംപ്രേക്ഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതിയുടെ ഇടപെടൽ. റിയാലിറ്റി ഷോ അടിയന്തിരമായി പരിശോധിക്കാന്‍ കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് കോടതി നിർദേശം നൽകി. പ്രശ്‌നം ഗൗരവതരമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി.മോഹൻലാൽ അവതാരകനായി എത്തുന്ന ടെലിവിഷൻ റിയാലിറ്റി ഷോയാണ് ബി​ഗ് ബോസ്. മോഹന്‍ലാലിനും ഡിസ്‌നി ഹോട്ട് സ്റ്റാറിനും എന്‍ഡമോള്‍ ഷൈനിനും കോടതി നോട്ടീസ് നൽകി.

ശാരീരിക ഉപദ്രവമടക്കമുള്ള നിയമവിരുദ്ധ നടപടികൾ പരിപാടിക്കിടെയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി അഭിഭാഷകനായ ആദർശ് എസ് ആണ് ഹർജി നൽകിയത്. ഈ മാസം 25 ന് കോടതി ഹർജി വീണ്ടും പരിഗണിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments