Friday, December 27, 2024
Homeകേരളംരണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; ‘തുടർ നടപടികളോട് താല്‍പര്യമില്ല’, അന്വേഷണത്തോട് സഹകരിക്കാതെ ബന്ധുക്കൾ.

രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; ‘തുടർ നടപടികളോട് താല്‍പര്യമില്ല’, അന്വേഷണത്തോട് സഹകരിക്കാതെ ബന്ധുക്കൾ.

തിരുവനനന്തപുരം: തിരുവനന്തപുരം പേട്ടയില്‍ രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അന്വേഷണസംഘവുമായി സഹകരിക്കാതെ ബന്ധുക്കള്‍. കുട്ടിയെ കിട്ടിയതിനാല്‍ നാട്ടിലേക്ക് മടങ്ങിപ്പോകാന്‍ അനുവദിക്കണമെന്നും തുടര്‍നടപടികളോട് താല്‍പര്യം ഇല്ലെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്.

അമ്മയ്ക്കൊപ്പം അഭയകേന്ദ്രത്തിലേക്ക് മാറ്റിയ കുട്ടിയെ വീണ്ടും കൗണ്‍സിലിംഗ് നടത്തി. നിര്‍ണായകമായ എന്തെങ്കിലും വിവരം ലഭിക്കുമോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ചോദ്യം ചെയ്യലിലും സിസിടിവി ദൃശ്യങ്ങളില്‍ നിന്നും കാര്യമായ തുന്പൊന്നും പൊലീസിന് ഇതുവരെ കിട്ടിയിട്ടില്ല.

RELATED ARTICLES

Most Popular

Recent Comments