Tuesday, March 10, 2026
Homeകേരളംനാടിനെ ഞെട്ടിച്ച് മിന്നൽ ചുഴലി; തൃശ്ശൂരിൽ തെങ്ങുകളും പോസ്റ്റും കറങ്ങിവീണു, ഓട്ടോറിക്ഷ ഡ്രൈവർ രക്ഷപെട്ടത് തലനാരിഴയ്ക്ക്.

നാടിനെ ഞെട്ടിച്ച് മിന്നൽ ചുഴലി; തൃശ്ശൂരിൽ തെങ്ങുകളും പോസ്റ്റും കറങ്ങിവീണു, ഓട്ടോറിക്ഷ ഡ്രൈവർ രക്ഷപെട്ടത് തലനാരിഴയ്ക്ക്.

കുന്നംകുളം: പന്തല്ലൂരിൽ മിന്നൽ ചുഴലിയിൽ വൻനാശനഷ്ടം. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ചെറിയ മഴയോട് കൂടി ശക്തമായ കാറ്റ് പന്തല്ലൂരിൽ ആഞ്ഞുവീശിയത്. മെയിൻ റോഡിൽ നിന്നും പന്തല്ലൂർ ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിൽ ഓടിക്കൊണ്ടിരിക്കുകയായിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് ഇലക്ട്രിക് പോസ്റ്റ് വീണു.

പന്തല്ലൂർ സ്വദേശി സൈമന്റെ ഓട്ടോറിക്ഷയ്ക്ക് മുകളിലേക്കാണ് ഇലക്ട്രിക് പോസ്റ്റ് വീണത്. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വിവിധ പറമ്പുകളിലെ നിരവധി മരങ്ങൾ കടപുഴകി വീണു. പെട്ടെന്നുണ്ടായ ശക്തമായ കാറ്റ് അഞ്ചു മിനിറ്റിലധികം നീണ്ടുനിന്നു. ഇതിനിടയിലാണ് നാശനഷ്ടങ്ങൾ ഉണ്ടായത്.

സംഭവത്തിൽ ആർക്കും പരിക്കില്ല. മേഖലയിൽ വൈദ്യുത ബന്ധം പൂർണമായും താറുമാറായി. ചൊവ്വന്നൂർ പന്തല്ലൂർ റോഡിൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. വൈദ്യുതി വകുപ്പ് അധികൃതർ സ്ഥലത്തെത്തിയ വൈദ്യുത ബന്ധം പുനസ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com