Friday, December 27, 2024
Homeകേരളംഅമ്മയും മകനും ട്രെയിൻ തട്ടി മരിച്ചനിലയിൽ.

അമ്മയും മകനും ട്രെയിൻ തട്ടി മരിച്ചനിലയിൽ.

അമ്മയും മകനും ട്രെയിൻ തട്ടി മരിച്ചനിലയിൽ. മരിച്ചത് മലയിൽ കുടുങ്ങി 3 ദിവസങ്ങൾക്ക് ശേഷം ദൗത്യസംഘം രക്ഷപെടുത്തിയ ബാബുവിൻ്റെ അമ്മയും സഹോദരനും.

പാലക്കാട് മലമ്പുഴയിൽ അമ്മയെയും മകനെയും ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. മാട്ടുമന്ത സ്വദേശിനി റഷീദ (46), മകൻ ഷാജി (23) എന്നിവരാണ് മരിച്ചത്.

മലമ്പുഴ കൂർമ്പാച്ചി മലയിൽ കുടുങ്ങി മൂന്നാം നാൾ ദൗത്യസംഘം രക്ഷപ്പെടുത്തിയ ബാബുവിൻ്റെ അമ്മയും സഹോദരനുമാണ് റഷീദയും ഷാജിയും.

രാത്രിയിൽ കടുക്കാം കുന്നത്തിന് സമീപത്താണ് ഇരുവരെയും ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹം പാലക്കാട് ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരണകാരണം സംബന്ധിച്ച് പരിശോധിക്കുകയാണെന്ന് മലമ്പുഴ പൊലീസ് അറിയിച്ചു.

RELATED ARTICLES

Most Popular

Recent Comments