ആചാരങ്ങൾ പാലിക്കാൻ പറ്റുന്നവർ അമ്പലത്തിൽ പോയാൽ മതി മന്ത്രി ഗണേഷ്കുമാർ. ക്ഷേത്രദർശനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ്റെ പരാമർശങ്ങളെ വിമർശിച്ചു കൊണ്ടാണ് മന്ത്രിയുടെ പ്രതികരണം.
ആചാരങ്ങൾ പാലിക്കാൻ കഴിയുന്നവർ മാത്രം ക്ഷേത്രത്തിൽ പോയാൽ മതി.
ഓരോ ക്ഷേത്രത്തിലും ഓരോ ആചാരമുണ്ട്. അതിൽ മാറ്റം വരുത്തണോയെന്ന്
തന്ത്രിമാരാണ് തീരുമാനിക്കേണ്ടത്.
ഭരണാധികാരികൾക്ക് നിർദ്ദേശമുണ്ടെങ്കിൽ
അത് തന്ത്രിയുമായി
കൂടിയാലോചിക്കാമെന്നും മന്ത്രി ഗണേഷ്കുമാർ.