Saturday, December 21, 2024
Homeകേരളംകോഴിക്കോട് ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിന് ഇനി ഒമ്പത് നാൾ.

കോഴിക്കോട് ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിന് ഇനി ഒമ്പത് നാൾ.

ബേപ്പൂർ/കോഴിക്കോട്: ആവേശം നിറയ്ക്കുന്ന ജലമാമാങ്കത്തിന് കൊടിയേറാൻ ഇനി ഒൻപത് ദിവസം മാത്രം. 5000-ത്തിലധികം വാഹനങ്ങൾ പാർക്ക് ചെയ്യാനും വിശിഷ്ടാതിഥികളെ ബോട്ട് മാർഗം പ്രധാനവേദികളിലേക്ക് എത്തിക്കാനുള്ള സൗകര്യങ്ങളും ഒരുക്കി ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റ് സംഘാടനം അവസാനഘട്ടത്തിലേക്ക്.

മുൻവർഷങ്ങളിൽ വേദിയിലേക്കുള്ള ഗതാഗതക്കുരുക്ക് രൂക്ഷമായ സാഹചര്യത്തിലാണ് ഇത്തവണ പാർക്കിങ്ങിന് പ്രത്യേക ശ്രദ്ധ നൽകുന്നത്. സിൽക്ക് ഭൂമി, കോവിലകം ഗ്രൗണ്ട്, സ്റ്റേഡിയം, കയർഫെഡ് ഭൂമി എന്നിവയ്ക്ക് പുറമേ 25-ലേറെ സ്വകാര്യവ്യക്തികളുടെ ഭൂമിയും പാർക്കിങ്ങിനായി ഒരുക്കും. ഓരോ പാർക്കിങ്‌ ഗ്രൗണ്ടിനും ഓരോ നമ്പർ ആയിരിക്കും. പ്രവേശിക്കാനും തിരിച്ചിറങ്ങാനും വേറെവഴികൾ ഒരുക്കും.

പഴയ ബേപ്പൂർ പോലീസ് സ്റ്റേഷൻ ജങ്‌ഷൻ (ആൽമരം ജങ്‌ഷൻ) വരെ മാത്രമേ വാഹനങ്ങൾക്ക് പ്രവേശനമുള്ളൂ. സ്റ്റേഡിയം മുതൽ ഫെസ്റ്റ് വേദിവരെ സർവീസിനായി അലങ്കരിച്ച ഓട്ടോകളുണ്ടാവും.വിശിഷ്ടാതിഥികൾ റോഡ് മാർഗം വേദിയിലേക്ക് എത്തുന്നത് മൂലമുണ്ടാകുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ അവരെ ചെറുവണ്ണൂരിലെ ഒരു സ്വകാര്യ ബോട്ട് ജെട്ടി വഴി പ്രത്യേക ബോട്ട് സർവീസിൽ ബേപ്പൂരിലേക്ക് എത്തിക്കും.ക്രമസമാധാനച്ചുമതലയ്ക്കായി ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പുറമേ 800-ഓളം പോലീസുകാരും സർക്കാർ, സന്നദ്ധസംഘടനകളുടെ വൊളന്റിയർമാരും ലൈഫ് ഗാർഡുമാരുമുണ്ടാവും. പുഴയോരവും കടൽത്തീരവും ബാരിക്കേഡ് ചെയ്യും.

ബേപ്പൂർ പുലിമുട്ടിലും കയർകെട്ടി സുരക്ഷാ വലയം തീർക്കും. കൂടുതൽ ജങ്കാർ സർവീസും നിലവിലുള്ള ജങ്കാർ സർവീസിന്റെ സമയവും രാത്രി 10 മണിയാക്കും. ബുധനാഴ്ച ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചേർന്ന സുരക്ഷാ അവലോകന യോഗത്തിൽ ജില്ലാ ടൂറിസം പ്രമോഷൻ അധികൃതരും സംഘാടകരും പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments