പി.സി. ജോര്‍ജിനെതിരെ കേസെടുത്ത് വനിതാ കമ്മിഷൻ. മാഹിയിലെ സ്ത്രീകളെ അധിക്ഷേപിച്ച സംഭവത്തില്‍ എംഎസ്എഫ് സംസ്ഥാന സെക്രട്ടറി റുമൈസ റഫീഖിന്റെ പരാതിയിലാണ് ബി.ജെ.പി നേതാവ് പി.സി ജോര്‍ജിനെതിരെ വനിതാ കമ്മിഷന് കേസെടുത്തത്.
എംടി രമേശിന് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കോഴിക്കോട് എത്തിയപ്പോഴായിരുന്നു പി.സി ജോര്‍ജിന്റെ മാഹിയിലെ സ്ത്രീകളെ അധിക്ഷേപിച്ചു കൊണ്ടുളള പ്രസ്താവന.
അധിഷേപ പരാമര്‍ശത്തില്‍ പുതുച്ചേരി പൊലീസും പി.സി ജോര്‍ജിനെതിരെ കേസെടുത്തു. 153 എ, 67 ഐ.ടി.ആക്ട്, 125 ആര്.പി. ആക്ട് എന്നിവ അനുസരിച്ചാണ് കേസ്.