UAE അല്‍ഐയ്ന്‍: മലയാളി യുവാവ് അല്‍ഐയ്നില്‍ മരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പാലക്കാട് കൂറ്റനാട് കൂരിയറ്റ വീട്ടില്‍ സഫീര്‍ (34) ആണ് മരിച്ചത്.
അല്‍ ഐയ്നില്‍ ജിം ട്രെയിനറായി ജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞ ദിവസം താമസിക്കുന്ന റൂമിൽ വെച്ചാണ് പക്ഷാഘാതം വന്നത്. തുടർന്ന് ആശുപത്രി വെന്‍റിലേറ്ററിലേക്ക് മാറ്റിയിരുന്നു. അല്‍ ഐയ്നിലെ ആശുപത്രിയില്‍ വെച്ചാണ് മരണം. ശരീരത്തിൽ ഷുഗറിന്‍റെ അളവ് കൂടുതലായി കണ്ടെത്തിയിരുന്നു.