കടയ്ക്കൽ: ചിതറയിൽ ഇരുപതുകാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ യുവാവ് പിടിയിൽ.
ചിതറ കാരിച്ചിറ മാങ്കോട് സ്വദേശി നൗഫൽ (28) ആണ് ചിതറ പൊലീസിന്റെ പിടിയിലായത്. പെൺകുട്ടിയുടെ അശ്ലീലഫോട്ടോകൾ ഫോണിൽ പകർത്തിയതായും പരാതിയിൽ പറയുന്നു.
പീഡനം തുടർന്നത് പെൺകുട്ടി എതിർത്തപ്പോൾ അശ്ലീല ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതായും സുഹൃത്തുക്കൾക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.
പീഡനവിവരം മാതാപിതാക്കളോട് പെൺകുട്ടി പറഞ്ഞതിനെതുടർന്ന് പൊലീസിൽ പരാതി നൽകുകയുമായിരുന്നു.
പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് നൗഫലിനെതിരെ ബലാത്സംഗം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.