കണ്ണൂർ : സ്വകാര്യ കോളേജിന് വേണ്ടി കുന്നിടിക്കുന്നതിനെതിരെ മകന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ട വിരോധത്തിന് അമ്മയെ സംഘം ചേര്‍ന്ന് വീട്ടില്‍കയറി ഭീഷണിപ്പെടുത്തിയതിന് സി.പി.എം പ്രാദേശികനേതാക്കള്‍ ഉള്‍പ്പെടെ 10 പേര്‍ക്കെതിരെ പരിയാരം പോലീസ് കേസെടുത്തു.മനോജ്, ആദര്‍ശ്, സജിത്ത് എന്നിവരുടെയും കണ്ടാലറിയാവുന്ന മറ്റ് ഏഴുപേര്‍ക്കും എതിരെയാണ് കേസ്.
കഴിഞ്ഞ ദിവസം വൈകുന്നേരം 6 മണിയോടെയാണ് ചെറുതാഴം മണ്ടൂരിലെ മീത്തലെവീട്ടില്‍ എ.പത്മാവതിയെ(70) ഇവര്‍ വീട്ടില്‍കയറിഭീഷണിപ്പെടുത്തിയത്. മകന്‍ ഉമേഷ്‌കുമാറിന്റെ കാലടിച്ച് പൊളിക്കുമെന്നും കൊല്ലുമെന്നും സംഘം ഭീഷണിമുഴക്കിയിരുന്നു.