Tuesday, March 10, 2026
Homeകേരളംകാർട്ടൂൺ ചാനലിലെ കഥാപാത്രങ്ങളെ അനുകരിച്ച് നാടുകാണാനിറങ്ങിയ രണ്ടു നാലാംക്ലാസുകാരെ വീട്ടിലെത്തിച്ച് ഓട്ടോ ഡ്രൈവർ.

കാർട്ടൂൺ ചാനലിലെ കഥാപാത്രങ്ങളെ അനുകരിച്ച് നാടുകാണാനിറങ്ങിയ രണ്ടു നാലാംക്ലാസുകാരെ വീട്ടിലെത്തിച്ച് ഓട്ടോ ഡ്രൈവർ.

തൃശൂർ: കാർട്ടൂൺ ചാനലിലെ ഡോറ-ബുജിയെ അനുകരിച്ച് നാടുകാണാനിറങ്ങിയ നാലാംക്ലാസുകാരെ വീട്ടിലെത്തിച്ച് ഓട്ടോ ഡ്രൈവർ. ബുധനാഴ്ച വൈകീട്ട് ആമ്പല്ലൂരിലാണ് സംഭവം. സ്കൂൾ വിട്ടശേഷം രണ്ട് കൂട്ടുകാർ‌ ചേർന്ന് നാടുകാണാൻ ഇറങ്ങുകയായിരുന്നു. സ്വകാര്യ ബസിൽ കയറിയ ഇരുവരും കറങ്ങിത്തിരിഞ്ഞ് ഒടുവിൽ ആമ്പല്ലൂരിലെത്തി.

എന്നാൽ ഇവിടെ എത്തിയപ്പോഴേക്കും കൈയില്‍ കരുതിയ കാശ് തീർന്നിരുന്നു. അളഗപ്പ പോളിടെക്നിക്കിന് സമീപത്തെ ഓട്ടോ സ്റ്റാൻഡിൽ എത്തിയ ഇരുവരും കോക്കാടൻ ജെയ്സന്റെ ഓട്ടോറിക്ഷയിൽ കയറി, സമീപത്തെ കല്യാണവീട്ടിലേക്ക് പോകണമെന്നും കൈയിൽ പണമില്ലെന്നും പറഞ്ഞു. സാരമില്ലെന്നു പറഞ്ഞു കൊണ്ടു ചെന്നാക്കാമെന്നായി ജെയ്സൺ.

കുട്ടികളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ജെയ്സൺ സ്കൂൾ ഐ.ഡി. കാർഡിലെ ഫോൺ നമ്പറിൽ വിളിച്ച് വിവരം പറഞ്ഞു. തുടർന്ന് ജെയ്സൺ തന്നെ കുട്ടികളെ രക്ഷിതാക്കൾക്കരികിലെത്തിച്ചു. ഈ സമയം കുട്ടികളെ കാണാതെ രക്ഷിതാക്കൾ സ്കൂളിലെത്തിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com