കോട്ടയം: ഗൂഗിൾ മാപ്പിനെ വിശ്വസിച്ച ഹൈദരാബാദ് സ്വദേശികൾ മുങ്ങി മരിക്കാതെ രക്ഷപെട്ടത് നാട്ടുകാരുടെ ഇടപെടൽ കൊണ്ട്. ഇന്ന് പുലർച്ചെയായിരുന്നു സംഭവമുണ്ടായത്. കുറുപ്പന്തറയിൽ നിന്ന് ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത സംഘം സഞ്ചരിച്ച കാർ തോട്ടിൽ വീണു. ഹൈദരാബാദ് സ്വദേശികളായ സംഘം സഞ്ചരിച്ച കാറാണ് തോട്ടിൽ വീണത്. കുറുപ്പന്തറ കടവ് പാലത്തിന് സമീപത്ത് വെച്ചാണ് സംഭവമുണ്ടായത്.
യാത്രക്കാരെ പൊലീസും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. കാർ പൂർണമായും തോട്ടിൽ മുങ്ങിപ്പോയി. മൂന്നാറിൽനിന്ന് ആലപ്പുഴയിലേക്കായിരുന്നു ഇവരുടെ യാത്ര. മഴ തുടരുന്നതിനാൽ കാർ കരയ്ക്ക് കയറ്റാനുള്ള ശ്രമം തുടരുന്നു.