കോട്ടയ്ക്കൽ.–ആയുർവേദ
നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ വിദഗ്ധസംഘമെത്തി. ജില്ലാ പൊലീസ് മേധാവി നിയോഗിച്ച “സ്ട്രൈക്കിങ് ഫോഴ്സാ”ണ് നഗരത്തിൽ വിവിധയിടങ്ങളിലായി നിലയുറപ്പിച്ചിരിക്കുന്നത്.
ടൗണിൽ വാഹനക്കുരുക്ക് ദിനംപ്രതി വർധിച്ചുവരികയാണ്. രാവിലെ പത്തോടെ തുടങ്ങുന്ന കുരുക്ക് വൈകിട്ടു വരെ നീളും. മന്ത്രിമാരും ഉദ്യോഗസ്ഥ പ്രമുഖരും മറ്റും കുരുക്കിൽ അകപ്പെടുന്നത് പതിവാണ്. പൊലീസും ഹോംഗാർഡും ഏറെ പണിപ്പെട്ടിട്ടും ഫലമുണ്ടായില്ല. തുടർന്നാണ് ജില്ലാ പൊലീസ് മേധാവി പ്രത്യേക സംഘത്തെ നഗരത്തിൽ നിയോഗിച്ചത്.
പുത്തൂർ വളവുമുതൽ ആര്യവൈദ്യശാല ധർമാശുപത്രി വരെയുള്ള ഭാഗത്ത് ഇരുവശങ്ങളിലുമായാണ് സേന നിലയുറപ്പിച്ചിട്ടുള്ളത്. വാഹനങ്ങളുടെ അനധികൃത പാർക്കിങ്ങും ഓട്ടോറിക്ഷകൾ ക്രമരഹിതമായി ഓടുന്നതും ബസുകളുടെ സമയക്രമവുമെല്ലാം സംഘം പരിശോധിക്കുന്നുണ്ട്. അടുത്ത ദിവസങ്ങളിലും പരിശോധന തുടരും.
— – – – – – –