Sunday, December 29, 2024
Homeകേരളംസംസ്ഥാനത്ത് ആനത്താരകൾ കുറയുന്നു

സംസ്ഥാനത്ത് ആനത്താരകൾ കുറയുന്നു

കോട്ടയ്ക്കൽ.–കേരളത്തിലെ വനങ്ങളിൽ ആനകളുടെ വഴിത്താരകൾ ഗണ്യമായി കുറഞ്ഞതായി വനംവകുപ്പ് നടത്തിയ പഠനത്തിൽ കണ്ടെത്തി. അതേസമയം, രാജ്യത്ത് ഇവയുടെ സഞ്ചാരപാതകൾ വർധിച്ചതായാണ് കണക്കുകൾ.
കേന്ദ്ര പരിസ്ഥിതി, വനം മന്ത്രാലയത്തിനു കീഴിലുള്ള പ്രോജക്ട് എലിഫന്റ് വിഭാഗത്തിന്റെ സഹകരണത്തോടെയാണ് പഠനം നടത്തിയത്. 2 വർഷമായി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയാറാക്കിയത്.

രാജ്യത്ത് നിലവിൽ 150 ആനത്താരകളുണ്ട്. നേരത്തേ 124 എണ്ണമായിരുന്നു. 59 വഴികളിൽ സഞ്ചാരം വർധിക്കുകയും 29 ഇടങ്ങളിൽ സ്ഥിരത നിലനിർത്തുകയും ചെയ്യുന്നുണ്ട്. 29 ഇടങ്ങളിൽ സഞ്ചാരം കുറഞ്ഞിട്ടുണ്ട്. 15 എണ്ണം തകരാറായതിനാൽ ഇവ നന്നാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.

26 പാതകളുമായി പശ്ചിമബംഗാളാണ് മുന്നിൽ. ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ ആനകൾ സഞ്ചാരപരിധി വികസിപ്പിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ പാതകൾ മിക്കതും ഇല്ലാതായെന്നാണ് കണ്ടെത്തൽ.
നിലവിലുളള പാതകൾ പോലും സംരക്ഷിക്കപ്പെടുന്നില്ല. കാടിനോടു ചേർന്നു റിസോർട്ടുകളും മറ്റുമുയരുന്നത് ആനത്താരകൾ കയ്യേറിയാണെന്നും റിപ്പോർട്ടിലുണ്ട്. 7 വർഷം മുൻപെടുത്ത കണക്കുപ്രകാരം രാജ്യത്ത് മുപ്പത്തിനായിരത്തോളം ആനകളുണ്ട്.
– – – – – – – –

RELATED ARTICLES

Most Popular

Recent Comments