നവംബർ 11ന് അദ്ദേഹം ചുമതലയേൽക്കും. 65കാരനായ നിലവിലെ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് നവംബർ 10ന് വിരമിക്കും. നിലവിൽ സുപ്രീം കോടതിയിലെ മുതിർന്ന രണ്ടാമത്തെ ജഡ്ജിയാണ് സഞ്ജീവ് ഖന്ന.
2022 നവംബർ എട്ടിനാണ് നിലവിലെ ജഡ്ജിയായ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി സ്ഥാനമേറ്റത്. സ്ഥാനമേൽക്കാൻ പോകുന്ന ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് 2025 മെയ് 13 വരെയാണ് കാലാവധി.
രാഷ്ട്രപതി ദ്രൌപതി മുർമു സുപ്രീം കോടതി പുതിയ ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്നയെ നിയമിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചതായി കേന്ദ്ര നീതിന്യായ നിയമ മന്ത്രാലയത്തിന്റെ ചുമതലയുള്ള സഹമന്ത്രി അർജുൻ രാം മേഘ്വാൾ സമൂഹ മാധ്യമമായ എക്സിലൂടെ അറിയിച്ചു. നിലവിലെ ചീഫ് ജസ്റ്റിസായ ഡിവൈ ചന്ദ്രചൂഡ് അടുത്ത ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്നയുടെ പേര് ശുപാർശ ചെയ്തിരുന്നു.
2019 ജനുവരി 18നാണ് ജഞ്ജീവ്ഖന്ന സുപ്രീം കോടതി ജഡ്ജിയായി നിയമിതനാകുന്നത്. കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദാക്കിയ ഭരണഘടനാ ബഞ്ചിലും ഇലക്ടറൽ ബോണ്ട് റദ്ദാക്കിയ ബഞ്ചിലും ജസ്റ്റിസ് സഞ്ജീവ് കുമാർ അംഗമായിരുന്നു.