Thursday, December 26, 2024
Homeഇന്ത്യനിങ്ങൾ നടപ്പാക്കിയില്ലെങ്കിൽ ഞങ്ങൾ നടപ്പാക്കും’: കേന്ദ്രത്തിന്‌ സുപ്രീംകോടതിയുടെ അന്ത്യശാസനം.

നിങ്ങൾ നടപ്പാക്കിയില്ലെങ്കിൽ ഞങ്ങൾ നടപ്പാക്കും’: കേന്ദ്രത്തിന്‌ സുപ്രീംകോടതിയുടെ അന്ത്യശാസനം.

ന്യൂഡൽഹി > കോസ്റ്റ്‌ ഗാർഡിൽ വനിതാ ഓഫീസർമാർക്ക്‌ പെർമനന്റ്‌ കമീഷൻ (പിസി) നൽകിയില്ലെങ്കിൽ നിയമപരമായി ഇടപെട്ട്‌ അതനുവദിക്കുമെന്ന്‌ അന്ത്യശാസനം നൽകി സുപ്രീംകോടതി. ‘നിങ്ങൾ അത്‌ നടപ്പാക്കിയില്ലെങ്കിൽ ഞങ്ങൾ ഇടപെട്ട്‌ അത്‌ നടപ്പാക്കിക്കും. പ്രായോഗികവശങ്ങളൊന്നും പറഞ്ഞ്‌ തലയൂരാൻ നോക്കേണ്ട. അത്തരം വാദങ്ങളൊന്നും 2024ൽ വിലപ്പോകില്ല.

എന്താണെന്നുവച്ചാൽ ഉടൻ തീരുമാനമെടുക്കണം’–- ചീഫ്‌ ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ കോസ്റ്റ്‌ ഗാർഡിനുവേണ്ടി ഹാജരായ അറ്റോർണി ജനറൽ ആർ വെങ്കടരമണിക്ക്‌ മുന്നറിയിപ്പ്‌ നൽകി. നിലപാട്‌ വ്യക്തമാക്കി കോസ്റ്റ്‌ ഗാർഡിനോട്‌ സത്യവാങ്‌മൂലം സമർപ്പിക്കാൻ പറയാമെന്ന്‌ എജി പറഞ്ഞു.

അർഹതയുള്ള വനിതാ ഓഫീസർമാർക്ക്‌ പിസി അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നത്‌ സുപ്രീംകോടതി മാർച്ച്‌ ഒന്നിലേക്ക്‌ മാറ്റി. ‘നാരീശക്തി… നാരീശക്തി എന്നു പറഞ്ഞ്‌ നടന്നാൽ പോരെന്നും അത്‌ നടപ്പാക്കി കാണിക്കണമെന്നും’ കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാരിനെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചിരുന്നു.

RELATED ARTICLES

Most Popular

Recent Comments