Thursday, March 12, 2026
Homeഇന്ത്യഇനി കൂടുതല്‍ സുരക്ഷ, ഐഫോണില്‍ പാസ്‌കീ ഫീച്ചറുമായി വാട്‌സാപ്പ്.

ഇനി കൂടുതല്‍ സുരക്ഷ, ഐഫോണില്‍ പാസ്‌കീ ഫീച്ചറുമായി വാട്‌സാപ്പ്.

വാട്‌സാപ്പ് ചാറ്റുകളുടെ സ്വകാര്യതയ്ക്ക് നമ്മളെല്ലാം ഏറെ പ്രാധാന്യം നല്‍കുന്നുണ്ട്. ആ സ്വകാര്യത ഉറപ്പുനല്‍കുന്നതിനായി ഒട്ടേറെ ഫീച്ചറുകള്‍ വാട്‌സാപ്പ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇപ്പോഴിതാ ഐഫോണ്‍ ഉപഭോക്താക്കള്‍ക്കായി പാസ് കീ വെരിഫിക്കേഷന്‍ സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സാപ്പ്. ആറ് മാസങ്ങള്‍ക്ക് മുമ്പ് ആന്‍ഡ്രോയിഡ് പതിപ്പില്‍ ഈ ഫീച്ചര്‍ അവതിരിപ്പിച്ചിരുന്നു. അക്കൗണ്ടുകളുടെ വെരിഫിക്കേഷന്‍ പ്രക്രിയ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് ഈ സൗകര്യം ഒരുക്കിയിട്ടുള്ളത്.

പാസ് കീ സൗകര്യം എത്തുന്നതോടെ വാട്‌സാപ്പില്‍ ലോഗിന്‍ ചെയ്യുന്നതിന് എസ്എംഎസ് വഴിയുള്ള വണ്‍ ടൈം പാസ് കോഡിന്റെ ആവശ്യം ഇല്ലാതാവും. ഇതിന് പകരം ഫേഷ്യല്‍ റെക്കഗ്നിഷന്‍, ബയോമെട്രിക്‌സ്, ആപ്പിള്‍ പാസ് കീ മാനേജറില്‍ ശേഖരിച്ച പിന്‍ എന്നിവ ഉപയോഗിച്ച് അക്കൗണ്ട് വെരിഫൈ ചെയ്യാം.

നിങ്ങളുടെ സിം കാര്‍ഡിന്റെ പകര്‍പ്പുണ്ടാക്കുകയോ, ഫോണിലെ ഒടിപി ഏതെങ്കിലും വിധത്തില്‍ കൈക്കലാക്കുകയോ ചെയ്താല്‍ വാട്‌സാപ്പ് മറ്റൊരാള്‍ക്ക് ഹാക്ക് ചെയ്യുക എളുപ്പമാണ്. എന്നാല്‍ പാസ് കീയുടെ സംരക്ഷണത്തിലാണെങ്കില്‍ ആ ആശങ്ക വേണ്ട.

ഈ ഫീച്ചര്‍ ലഭിക്കാന്‍ ആദ്യം വാട്‌സാപ്പ് അപ്‌ഡേറ്റ് ചെയ്യുക. സെറ്റിങ്‌സില്‍ അക്കൗണ്ട് തിരഞ്ഞെടുത്താല്‍ പാസ് കീ ഓപ്ഷന്‍ കാണാം.

എക്‌സ്, ഗൂഗിള്‍, പേപാല്‍, ടിക് ടോക്ക് പോലുള്ള പ്ലാറ്റ്‌ഫോമുകള്‍ ഇതിനകം പാസ് കീ സുരക്ഷാ സംവിധാനം അവതരിപ്പിച്ചിട്ടുണ്ട്. വാട്‌സാപ്പും ഈ നിരയിലേക്ക് വരുന്നതോടെ ഐഒഎസ് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സുരക്ഷിതമായി വാട്‌സാപ്പ് ഉപയോഗിക്കാനാവും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com