Friday, December 27, 2024
Homeഇന്ത്യഏഴാം തവണയും ഇന്‍ഡോര്‍, രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരം; പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ച്കേന്ദ്രസര്‍ക്കാര്‍*

ഏഴാം തവണയും ഇന്‍ഡോര്‍, രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരം; പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ച്കേന്ദ്രസര്‍ക്കാര്‍*

ന്യൂഡല്‍ഹി: –തുടര്‍ച്ചയായ ഏഴാം തവണയും ഇന്‍ഡോര്‍ രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായി തെരഞ്ഞെടുക്കപ്പെട്ടു. സൂറത്താണ് രണ്ടാം സ്ഥാനത്ത്. നവി മുംബൈ മൂന്നാം സ്ഥാനം നിലനിര്‍ത്തി.

കേന്ദ്രസര്‍ക്കാരിന്റെ വാര്‍ഷിക ശുചിത്വ സര്‍വേയിലാണ് ഈ കണ്ടെത്തല്‍. സ്വച്ഛ് സുര്‍വേക്ഷണ്‍ അവാര്‍ഡ് 2023 നുള്ള മികച്ച പ്രകടനം നടത്തിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ മഹാരാഷ്ട്രയാണ് ഒന്നാമത്.

മധ്യപ്രദേശ് രണ്ടാമതും ഛത്തീസ് ഗഡ് മൂന്നാമതുമെത്തി. പുരസ്‌കാരങ്ങള്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സമ്മാനിച്ചു. കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി അടക്കമുള്ള പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.
➖️➖️➖️➖️➖️➖️➖️

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments