Monday, March 9, 2026
Homeഅമേരിക്കഇറാൻ ഹോർമൂസ് കടലിടുക്കിലൂടെ ചരക്ക് കപ്പൽ സേവനം വീണ്ടും പുനഃസ്ഥാപിച്ചു

ഇറാൻ ഹോർമൂസ് കടലിടുക്കിലൂടെ ചരക്ക് കപ്പൽ സേവനം വീണ്ടും പുനഃസ്ഥാപിച്ചു

ഹോർമൂസ് കടലിടുക്കിലൂടെ ചരക്ക് കപ്പൽ സേവനം പുനഃസ്ഥാപിച്ച് ഇറാൻ. അയൽ രാജ്യങ്ങൾക്ക് നേരെ ആക്രമണമില്ലെന്ന് ഇറാൻ പ്രഖ്യാപിച്ചതിനെ തുടർന്നാണ് നടപടി. ഇതോടെ ​ഗൾഫ് രാജ്യങ്ങളിലേക്ക് വരും ദിവസങ്ങളിൽ കൂടുതൽ ചരക്കു കപ്പലുകളെത്തും. ഗൾഫിൽ നിന്നും ഇന്ത്യയിലേക്ക് ഇന്ധനം കൊണ്ടുവരുന്നതിന് തടസ്സമുണ്ടാകില്ല. എന്നാൽ അമേരിക്ക, ഇസ്രയേൽ, യൂറോപ് രാജ്യങ്ങളിലെ കപ്പലുകൾ കടത്തി വിടില്ലെന്നാണ് ഇറാന്റെ നിലപാട്.

ഗൾഫ് മേഖലയിൽ നടത്തിയ ആക്രമണങ്ങൾക്ക് ക്ഷമാപണവുമായി ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ രംഗത്തെത്തിയിരുന്നു. ഇങ്ങോട്ട് ആക്രമിക്കാതെ ഇനി അയൽരാജ്യങ്ങളെ ആക്രമിക്കില്ല മേഖലയിലെ സമാധാനത്തിനാണ് പ്രാധാന്യമെന്നും അയൽരാജ്യങ്ങളിൽ കടന്നുകയറുക ലക്ഷ്യമല്ലെന്നും ഇറാൻ പ്രസിഡന്റ് വ്യക്തമാക്കി. അതിനിടെ താത്കാലികമായി നിർത്തിവെച്ച ദുബൈ വിമാനത്താവളത്തിന്റെ പ്രവർത്തനം വീണ്ടും തുടങ്ങി. എമിറേറ്റ്സ് വിമാനങ്ങൾ അടക്കം സർവീസ് നടത്തും.

ഗൾഫ് രാജ്യങ്ങളിലെ ചില കേന്ദ്രങ്ങൾ തേടിപ്പിടിച്ച് ആക്രമിക്കുന്ന രീതിയാണ്‌ ഇറാനിൽ നിന്ന് ഇന്ന് പുലർച്ചെയും കണ്ടത് . ബഹ്റൈനിലാണ് രാവിലെ ഏറ്റവും വലിയ ആക്രമണം ഉണ്ടായത്. പുലർച്ചേ മുതൽ നിരവധി തവണ സൈറൺ മുഴങ്ങി. ഇന്നലെ ജനവാസ മേഖലയിൽ ആക്രമണം നടന്നതിനാൽ പൊതുവിടങ്ങളിൽ കൂട്ടംകൂടി നിൽക്കുന്നത് നിരോധിച്ചിട്ടുണ്ട്.സൗദിയിൽ തുടർച്ചയായ ഡ്രോൺ ആക്രമണ ശ്രമങ്ങളുണ്ടായി. ഷൈബാ എണ്ണപ്പാടം ലക്ഷ്യമിട്ടെത്തിയ 14 ഡ്രോണുകൾ സൈന്യം തകർത്തു. ഖർജ് പ്രിൻസ് സുൽത്താൻ എയർബേസിന് നേരെയുണ്ടായ മിസൈൽ ആക്രമണ ശ്രമവും പരാജയപ്പെടുത്തി. ഇതിനിടെ യുദ്ധത്തിൽ പങ്കുചേരാൻ തയാറാണെന്ന് ഹൂതി സംഘം അറിയിച്ചു അമേരിക്കയായിരിക്കും യുദ്ധത്തിൽ പരാജയം ഏറ്റുവാങ്ങാൻ പോകുന്നതെന്നാണ് ഹൂതിയുടെ പ്രതികരണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com