ലോസ് ഏഞ്ചൽസ്: സതേൺ കാലിഫോണിയയിലെ പ്രമുഖ സംസ്കാരിക സംഘടനയായ (VMASC) ഇഥo പ്രഥമമായി സംഘടിപ്പിക്കുന്ന ‘explore your ഫ്യൂച്ചർ’ കരിയർ day മാർച്ച് 15ന് നടക്കും. 15 ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മുപ്പതിന് ഓപ്ഷൻ one ഓഡിറ്റോറിയത്തിൽ തുടക്കമാകും.
വിവിധ മേഖലകളിൽ ഉപരിപഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും പങ്കെടുക്കാം. മെഡിക്കൽ രംഗത്തെ വിവിധ മേഖലകൾ, എൻജിനീയറിങ്, റിയൽ എസ്റ്റേറ്റ്, ബിസിനസ്, കമ്പ്യൂട്ടർ, വിവിധ സാമ്പത്തിക മേഖലകൾ, കലാരംഗത്തെ വിവിധ സാധ്യതകൾ തുടങ്ങി, വിവരശേഖരണം പോലെയുള്ള നിരവധി മേഖലകളെക്കുറിച്ച് മനസ്സിലാക്കാം. പൂർണമായും സൗജന്യമായി സംഘടിപ്പിക്കുന്ന ഇവന്റിൽ രജിസ്റ്റർ ചെയ്യുന്നവരിൽ നിന്ന് നറുക്കെടുപ്പിലൂടെ സമ്മാനങ്ങളും നൽകും.
കൂടുതൽ വിവരങ്ങൾക്ക് കൺവീനർമാരായ ഷീബ ജോസഫ്, ജാസ്മിൻ പുന്നൂസ് എന്നിവരുമായി ബന്ധപ്പെടുക. സംഘടനയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ചടങ്ങിനോടനുബന്ധിച്ച് പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് വേണ്ടിയുള്ള ക്ലോത്തിങ് ഡൊണേഷൻ ഡ്രൈവ് നടത്തും. പുതിയതോ, ഉപയോഗ്യമായ തുണിത്തരങ്ങൾ നൽകാം.



