ഡാലസ്: പ്രവാസലോകത്തെ അക്ഷരസ്നേഹികൾക്കായി കേരള അസോസിയേഷൻ ഓഫ് ഡാലസ് മലയാളം ലൈബ്രറി വായനക്കാർക്കായി വിപുലീകരിച്ചു. മലയാളത്തിന്റെ മണമുള്ള പുസ്തകങ്ങളുമായി വായനയുടെ വസന്തം ഇനി ഡാലസിലും ആസ്വദിക്കാം.
പതിനായിരത്തിലധികം (10,000+) പുസ്തകങ്ങളുടെ വിപുലമായ ശേഖരമാണ് ലൈബ്രറിയിൽ ഒരുക്കിയിരിക്കുന്നത്. പ്രിയപ്പെട്ട എഴുത്തുകാരുടെ ക്ലാസിക് കൃതികളും പുത്തൻ പുസ്തകങ്ങളും ലഭ്യമാണ്.
കഥകൾ, കവിതകൾ, നോവലുകൾ, യാത്രാവിവരണങ്ങൾ എന്നിങ്ങനെ വൈവിധ്യമാർന്ന വിഭാഗങ്ങൾ.
കുട്ടികൾക്കായി പ്രത്യേകം തയ്യാറാക്കിയ ബാലസാഹിത്യ വിഭാഗം എന്നിവ .ഇതിന്റെ പ്രധാന സവിശേഷതകളാണ് ഇവയാണ്:
ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്ററിൽ (3821) പ്രവർത്തിക്കുന്ന ലൈബ്രറി എല്ലാ ഞായറാഴ്ചയും വൈകുന്നേരം 5 മണി മുതൽ 6 മണി വരെ വായനക്കാർക്കായി തുറന്നിരിക്കും.
ലൈബ്രറിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി ലൈബ്രറി ഡയറക്ടർ ഷിബു ജോണിനെ #214-200-5718 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
“വായിച്ചു വളരട്ടെ നാളെയുടെ തലമുറ” എന്ന സന്ദേശവുമായാണ് കേരള അസോസിയേഷൻ ഓഫ് ഡാലസ് ഈ വായനശാല ഒരുക്കിയിരിക്കുന്നത്. മഹാത്മാഗാന്ധി, എ.പി.ജെ. അബ്ദുൾ കലാം, രവീന്ദ്രനാഥ ടാഗോർ, സ്വാമി വിവേകാനന്ദൻ എന്നിവരുടെ വായനയെക്കുറിച്ചുള്ള മഹത്‌വചനങ്ങളും വായനക്കാരെ സ്വാഗതം ചെയ്തുകൊണ്ട് ലൈബ്രറിയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.



