“പ്രകൃതി സ്നേഹത്തിലൂടെ മാത്രമേ പരിസ്ഥിതി സംരക്ഷണം ശരിയായി നടപ്പിലാക്കാനാവൂ.”
എറച്ച് ബറൂച്ച
യഥാർത്ഥ പ്രകൃതിസ്നേഹിക്ക് മാത്രമേ ഈ വാക്കുകൾ പറയാനാവൂ.
വികസനത്തിന്റെ പേരു പറഞ്ഞ് പ്രകൃതിയെ നിഷ്ക്കരുണം നശിപ്പിച്ചവർക്കും അതിന് ഒത്താശ ചെയ്ത നേതാക്കൾക്കും മാപ്പ് നല്കാനാവില്ല. പ്രകൃതിയുടെ സ്വാഭാവികതയെ സംരക്ഷിച്ചുളള വികസനത്തിന് ഒരു സമൂഹമോ, വ്യക്തികളോ എതിരല്ല.
“കവി ഇഞ്ചക്കാട് ബാലചന്ദ്രൻ സാർ “ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ “യെന്നാണ് ചോദിക്കുന്നത്. പ്രകൃതി വിഭവങ്ങളെ സസൂക്ഷ്മം കൈകാര്യം ചെയ്തില്ലെങ്കിൽ അടുത്ത തലമുറക്ക് ഈ ഭൂമിയിൽ വാസം ദുഷ്ക്കരമാവും അതാണ് യാഥാർഥ്യം. കാൽ നൂറ്റാണ്ട് കഴിഞ്ഞപ്പോൾ പ്രളയമായും, പ്രകൃതിക്ഷോഭങ്ങളും പ്രകൃതി ദുരന്തങ്ങളും ഒന്നിനുപിന്നാലെ ഒന്നായി ഭുമിയെ നശിപ്പിച്ചു.
എന്നാൽ പ്രക്യതി സംരക്ഷകരായി വേഷം കെട്ടുന്ന പലരും രഹസ്യത്തിൽ നശികരണ പ്രവർത്തനത്തിലാണ് പ്രാധാന്യം കൊടുക്കുന്നത്. പ്രകൃതി സംരക്ഷണത്തിനായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ കോടികൾ ഓരോ വർഷവും ചെലവഴിക്കുന്നു. അതിന്റെ റിസൽട്ട് മാത്രം വിജയകരമായി കാണാനാവുന്നുമില്ല. അവിടെയാണ് ബറൂച്ചിന്റെ പ്രകൃതിസ്നേഹത്തിലൂടെ എന്ന വാക്കുകളുടെ പ്രസക്തി. പ്രിയരേ ഭൂമിയെയും അതിലുള്ള ജീവജാലങ്ങളെയും സ്നേഹിക്കാം.
ഏവർക്കും ഹൃദയം നിറഞ്ഞ ശുഭദിനാശംസകൾ