Thursday, January 2, 2025
Homeഅമേരിക്കപരിശുദ്ധ പരുമലതിരുമേനിയുടെ ഓർമ്മപെരുന്നാൾ ക്യുൻസ് ഇടവകയിൽ വെള്ളിയും ശനിയും

പരിശുദ്ധ പരുമലതിരുമേനിയുടെ ഓർമ്മപെരുന്നാൾ ക്യുൻസ് ഇടവകയിൽ വെള്ളിയും ശനിയും

ജോസഫ് പാപ്പൻ

ന്യൂയോർക്ക്: പരിശുദ്ധ പരുമലതിരുമേനിയുടെ 122-)മത് ഓർമ്മപെരുന്നാൾ നവംബർ ഒന്നും രണ്ടും (വെള്ളിയും ശനിയും) തീയതികളിൽ അമേരിക്കയിലെ പരുമല എന്നറിയപ്പെടുന്ന ക്യുൻസ് സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് ഇടവകയിൽ നടത്തപ്പെടുന്നു .

ഡൽഹി ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ യൂഹാനോൻ മാർ ദിമിത്രയോസ് തിരുമേനി പെരുന്നാൾ ശുശ്രുഷകൾക്കു കാർമികത്വം വഹിക്കുന്നതാണ് .നവംബർ ഒന്ന് വെള്ളിയാഴ്ച വൈകിട്ട് (6PM) സന്ധ്യാ നമസ്കാരവും തുടർന്ന് അഭിവന്ദ്യ തിരുമേനിയുടെ ധ്യാനപ്രസംഗവും ഉണ്ടായിരിക്കും .

ശനിയാഴ്ച രാവിലെ (8AM ) പ്രഭാതനമസ്കാരവും അഭിവന്ദ്യ തിരുമേനിയുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും ഭക്തിനിർഭരമായ പെരുന്നാൾ റാസയും ശ്ലൈഹിക വാഴ്‌വും ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്: റവ:ഫാ:ജെറി വർഗീസ് (വികാരി -516 503 1947)
സജി കോശി (സെക്രട്രറി :631 514 5946)
ജോസഫ് പാപ്പൻ (ട്രെഷറർ :917 853 7281)

Adress: 987 Elmont Rd
North valley stream, NY .11580

വാർത്ത: ജോസഫ് പാപ്പൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments