Logo Below Image
Tuesday, August 19, 2025
Logo Below Image
Homeഅമേരിക്ക'എഴുത്തച്ഛൻ' നാടകം ശനിയാഴ്ച ഡാലസിൽ (മാർട്ടിൻ വിലങ്ങോലിൽ)

‘എഴുത്തച്ഛൻ’ നാടകം ശനിയാഴ്ച ഡാലസിൽ (മാർട്ടിൻ വിലങ്ങോലിൽ)

മാർട്ടിൻ വിലങ്ങോലിൽ

ഡാളസ്: മലയാളഭാഷയുടെ പിതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന തുഞ്ചത്തെഴുത്തച്ഛനെ വിഷയമാക്കിയുള്ള നാടകം ‘എഴുത്തച്ഛൻ’ ശനിയാഴ്ച (ജൂലൈ 20) വൈകുന്നേരം 7:30 നു കൊപ്പേൽ സെന്റ് അൽഫോൻസാ ഓഡിറ്റോറിയത്തിൽ (200 S Heartz Rd, Coppell, TX 75019) അരങ്ങേറും. സെന്റ് അൽഫോൻസാ സീറോ മലബാർ ദേവാലയത്തിന്റെ തിരുനാളിനോടനുബന്ധിച്ചുള്ള കലാപരിപാടികളുടെ ഭാഗമായാണ് നാടകം. ജൂലൈ 19 മുതൽ 29 വരെയാണ് തിരുനാൾ.

നിരവധി നാടകങ്ങൾ അരങ്ങിലെത്തിച്ച ഡാലസ് ഭരതകല തീയേറ്റേഴ്‌സാണ് എഴുത്തച്ഛൻ ആവിഷ്ക്കരിക്കുന്നത്. പ്രശസ്ത കഥാകൃത്ത് സി. രാധാകൃഷ്ണൻ തുഞ്ചത്തെഴുത്തച്ഛനെ വിഷയമാക്കി രചിച്ച “തീക്കടൽ കടഞ്ഞ് തിരുമധുരം” എന്ന നോവലിന്റെ പ്രസക്ത ഭാഗങ്ങളാണ് നാടകത്തിനാധാരം.

ശ്രേഷ്‌ഠമായ മലയാള ഭാഷ പ്രദാനം ചെയ്യുവാനായി ഭാഷാപിതാവ് അനുഭവിച്ച യാതനകൾ കാണികളുടെ കരളലയിപ്പിക്കും.

മാർട്ടിൻ വിലങ്ങോലിൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com